Sections

കൊടക് മഹീന്ദ്ര പ്രൈം ലിമിറ്റഡ് ടാറ്റ മെമ്മോറിയലിന്റെ ആസ്ട്രക്കുമായി കൈകോർത്ത് നവിമുംബൈയിൽ ഉന്നത നിലവാരമുള്ള കാൻസർ ചികിത്സ എത്തിക്കുന്നു

Thursday, Dec 11, 2025
Reported By Admin
SDX Breath-Hold Tech Boosts Proton Cancer Therapy

മുംബൈ: കാൻസർ ചികിത്സയെ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുളള ശക്തമായ മുന്നേറ്റവുമായി, കൊടക് മഹീന്ദ്ര പ്രൈം ലിമിറ്റഡ് (കെഎംപിഎൽ), ടാറ്റ മെമ്മോറിയൽ സെന്ററിന്റെ ഭാഗമായ അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രീറ്റ്മെന്റ്, റീസർച്ച് ആൻഡ് എഡ്യുക്കേഷൻ ഇൻ കാൻസർ (ആസ്ട്രക്ക്)നൊപ്പം ചേർന്ന് നവിമുംബൈയിലെ ഖാർഘറിൽ സ്ഥിതിചെയ്യുന്ന പ്രോട്ടോൺ തെറാപ്പി സെന്ററിൽ എസ്ഡിഎക്സ് വൊളന്ററി ബ്രെത്ത് ഹോൾഡ് സിസ്റ്റം സ്ഥാപിച്ചു. കെഎംപിഎൽ പ്രസിഡന്റും മുഴുവൻ സമയ ഡയറക്ടറുമായ സുരാജ് രാജപ്പൻ, ബിസിനസ് ഹെഡ് എസ്.മുരളീധരനൊപ്പം സംവിധാനം ഉദ്ഘടനം ചെയ്തു.

ഈ അത്യാധുനിക സാങ്കേതികവിദ്യ, ചികിത്സയ്ക്കിടെ രോഗികളെ ശ്വാസം പിടിക്കാൻ സഹായിക്കുന്നതിനാൽ ഉയർന്ന കൃത്യതയോടെ റേഡിയേഷൻ നൽകാൻ ഡോക്ടർമാരെ സഹായിക്കും. പ്രത്യേകിച്ച് ശ്വസനപ്രക്രിയ കാരണം സ്ഥാനം മാറാൻ സാധ്യതയുള്ള ശ്വാസകോശം, കരൾ, പാൻക്രിയാസ്, സ്തനം എന്നിവയിലെ കാൻസറുകളുടെ ചികിത്സയിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്. എസ്ഡിഎക്സ് സിസ്റ്റം റേഡിയേഷൻ കൃത്യമായി ട്യൂമറിലേക്ക് മാത്രം എത്തിക്കപ്പെടുന്നതും ആരോഗ്യകരമായ അവയവങ്ങൾ സംരക്ഷിക്കപ്പെടുന്നതും ഉറപ്പാക്കുന്നു.

ഇത് എന്തുകൊണ്ട് പ്രധാനമാകുന്നു?

  • പ്രോട്ടോൺ തെറാപ്പി ലോകത്തിലെ ഏറ്റവും മുന്നിലുള്ള കാൻസർ ചികിത്സാ രീതികളിലൊന്നാണ്. ഏറ്റവും നൂതനമായ കാൻസർ ചികിത്സകൾ പോലും ഏറ്റവും ആവശ്യമുള്ളവർക്ക് പ്രാപ്യമാണെന്ന് ഈ പങ്കാളിത്തം ഉറപ്പാക്കുന്നു.
  • എസ്ഡിഎക്സ് സാങ്കേതികവിദ്യ ആസ്ട്രക്കിന്റെ നിലവിലെ പ്രോട്ടോൺ തെറാപ്പി സംവിധാനവുമായി പൂർണ്ണമായും അനുയോജ്യമാണ്, അതുകൊണ്ട് ചലനസൂക്ഷ്മമായ ട്യൂമറുകൾ സുരക്ഷിതമായി ചികിത്സിക്കാൻ ഇത് നിർണായകമാണ്.
  • കരൾ കാൻസർ പോലുള്ള ചില ചികിത്സകളിൽ ശ്വസനത്തിനിടെയുള്ള അവയവ ചലനം (3 സെ.മീ വരെ) കാരണം ഈ സംവിധാനമില്ലാതെ സുരക്ഷിതമല്ല.
  • ഈ അപ്ഗ്രേഡിലൂടെ, ആസ്ട്രക്കിന് ഇപ്പോൾ പ്രോട്ടോൺ അധിഷ്ഠിത എസ്ബിആർടി (സ്റ്റീരിയോടാക്റ്റിക് ബോഡി റേഡിയേഷൻ തെറാപ്പി) വാഗ്ദാനം ചെയ്യാൻ കഴിയും അതിജീവനം മെച്ചപ്പെടുത്തുകയും പാർശ്വഫലങ്ങൾ കുറയ്ക്കുകയും ചെയ്യുന്ന കൃത്യതയുള്ള, ഉയർന്ന ഡോസ് ചികിത്സയാണിത്.

തുല്യമായ ആരോഗ്യ സംരക്ഷണത്തിനായുള്ള പ്രതിബദ്ധത

ആസ്ട്രക്ക് വർഷംതോറും 35,000ത്തിലധികം രോഗികളെ ചികിത്സിക്കുന്നു, ഇവരിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ. ഏറ്റവും നൂതനമായ കാൻസർ ചികിത്സകൾ പോലും എല്ലാവർക്കും പ്രാപ്യമാണെന്ന് ഈ പങ്കാളിത്തം ഉറപ്പാക്കുന്നു.

റേഡിയേഷൻ ഓങ്കോളജി വകുപ്പ് പ്രൊഫസർ ഡോ. രാഹുൽ കൃഷ്ണട്രി പറഞ്ഞു: ''ശ്വാസകോശ ചലനത്തെ ആശ്രയിക്കുന്ന ട്യൂമറുകളുടെ ചികിത്സയിൽ കൃത്യത അത്യാവശ്യമാണ്. എസ്ഡിഎക്സ് സിസ്റ്റം റേഡിയേഷൻ നിയന്ത്രണത്തിൽ ഒരു വലിയ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. പരിമിതമായ ഓപ്ഷനുകൾ മാത്രമുള്ള രോഗികൾക്ക് പ്രോട്ടോൺ അധിഷ്ഠിത എസ്ബിആർടി (സ്റ്റീരിയോടാക്റ്റിക് ബോഡി റേഡിയോ തെറാപ്പി) നൽകാൻ ഞങ്ങൾ ഇപ്പോൾ സജ്ജരാണ്. ഇത് നേരിട്ട് അതിജീവന നേട്ടത്തിലേക്കും വിഷാംശം കുറയ്ക്കുന്നതിലേക്കും നയിക്കുന്നു.''

ആസ്ട്രക്ക് ഡയറക്ടർ ഡോ. പങ്കജ് ചതുർവേദി പറഞ്ഞു: ''ആസ്ട്രക്കിന്റെ പ്രോട്ടോൺ തെറാപ്പി സജ്ജീകരണവുമായി പൊരുത്തപ്പെടുന്ന ഒരേയൊരു സാങ്കേതികവിദ്യയാണ് എസ്ഡിഎക്സ് വോളണ്ടറി ബ്രെത്ത് ഹോൾഡ് സിസ്റ്റം, ഇത് ചലന സെൻസിറ്റീവ് കാൻസറുകളെ സുരക്ഷിതമായും ഫലപ്രദമായും ചികിത്സിക്കുന്നതിന് അത്യന്താപേക്ഷിതമാക്കുന്നു. സാങ്കേതിക വിദ്യയെ സ്ഥിരമായി മെച്ചപ്പെടുത്തുന്ന റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിന് അഭിനന്ദനങ്ങൾ. ഈ സാമൂഹിക പ്രതിബദ്ധത യാഥാർഥ്യമാക്കിയ കെഎംപിഎല്ലിന് ഹൃദയം നിറഞ്ഞ നന്ദി. ഭാവിയിൽ കൂടുതൽ അവസരങ്ങൾ തേടി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. എസ്ഡിഎക്സ് ഒരു ബുദ്ധിമാനായ 'ശ്വാസ കോച്ച്' പോലെയാണ് ചെറിയ മാറ്റമെങ്കിലും കാൻസർ ചികിത്സയിൽ വലിയ പുരോഗതിയാണ്.''

ലക്ഷ്യത്തോടെയുള്ള സിഎസ്ആർ

ഈ പദ്ധതി കെഎംപിഎല്ലിന്റെ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സിഎസ്ആർ) പ്രതിബദ്ധതയുടെ ഭാഗമാണ്, പ്രത്യേകിച്ച് ആരോഗ്യപരിചരണം മെച്ചപ്പെടുത്തുന്നതിലേക്കുള്ള ശ്രദ്ധയോടെ. ഉയർന്ന നിലവാരമുള്ള ആരോഗ്യം ജനങ്ങൾക്ക് കൂടുതൽ ലഭ്യമാക്കുന്നതിന് ആവശ്യമായ ഇൻഫ്രാസ്ട്രക്ചർ, സാങ്കേതിക വിദ്യകൾ എന്നിവയ്ക്കാണ് കെഎംപിഎൽ പിന്തുണ നൽകുന്നത്.
കെഎംപിഎൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഷാറുഖ് തോദിവാല പറഞ്ഞു:
''ആരോഗ്യം ലോകോത്തര നിലവാരത്തിലായിരിക്കണം, കൂടാതെ അത് ആവശ്യമായ എല്ലാവർക്കും ലഭ്യമാകണം. ടാറ്റ മെമ്മോറിയൽ സെന്ററുമായുള്ള ഈ സഹകരണത്തിലൂടെ, ആഗോളതലത്തിലുള്ള കാൻസർ പരിചരണം എല്ലാ രോഗികൾക്കും നൽകുന്നതിൽ അവരുടെ ആസ്ട്രാക്കിനെ പിന്തുണയ്ക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.''


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.