സബർജിൽ അഥവാ പിയർ പഴം ദിവസവും കഴിക്കുന്നത് രക്തസമ്മർദ്ദം കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ലോകത്തെമ്പാടുമുള്ള ആളുകൾക്ക് പ്രിയപ്പെട്ട പഴമാണ് സബർജിൽ. ഇത് ജീവകം സിയുടെയും നാരുകളുടെയും കലവറയാണ്. കൊളസ്ട്രോളും ഫാറ്റുമൊന്നും ഈ പഴത്തിൽ അടങ്ങിയിട്ടില്ല. ഒരു ദിവസം ആവശ്യമായ നാരുകളുടെ 24 ശതമാനം ഇടത്തരം വലുപ്പമുള്ള ഒരു പിയർ കഴിച്ചാൽ ലഭിക്കും.
- മധ്യവയസ്കരിൽ ഹൃദയരോഗങ്ങളും ടൈപ്പ് 2 ഡയബറ്റിസും വരാനുള്ള സാധ്യത കൂടുതലാണ്. ദിവസവും പിയർ പഴം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് പറയുന്നു.
- വിറ്റാമിൻ സിയും ആൻറിഓക്സിഡൻറുകളും അടങ്ങിയ പിയർ പഴം കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
- ഫൈബർ ധാരാളം അടങ്ങിയ പിയർ പഴം ദഹനം മെച്ചപ്പെടുത്താൻ നല്ലതാണ്. മലബന്ധം തടയാനും ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
- പിയർ പഴത്തിൽ വെള്ളം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കഴിക്കുന്നത് നിർജ്ജലീകരണത്തെ തടയാൻ സഹായിക്കും.
- വിറ്റാമിൻ കെ, ബോറോൺ, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ പിയർ പഴം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
- രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവയ്ക്ക് കഴിവുണ്ട്. അതിനാൽ പ്രമേഹരോഗികൾക്കും സബർജിൽ ധൈര്യമായി കഴിക്കാം.
- ചർമ്മത്തിൻറെ ആരോഗ്യത്തിനും വിറ്റാമിൻ സിയുടെ കലവറയായ പിയർ പഴം കഴിക്കാവുന്നതാണ്.
- ഫൈബർ ധാരാളം അടങ്ങിയ പിയർ പഴം വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും കഴിക്കാവുന്നതാണ്.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

സോയാബീനിന്റെ ആരോഗ്യ ഗുണങ്ങൾ: പ്രോട്ടീൻ സമ്പുഷ്ടമായ സൂപ്പർഫുഡ്... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.