Sections

ഇൻസ്റ്റാമാർട്ടുമായി കൈകോർത്ത് സാംസങ്: ഗാലക്സി ഡിവൈസുകൾ ഇനി 10 മിനിറ്റിനുള്ളിൽ ലഭ്യമാകും

Tuesday, Dec 09, 2025
Reported By Admin
Samsung Partners with Instamart for 10-Minute Delivery of Galaxy Devices

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, രാജ്യത്തെ മുൻനിര അതിവേഗ കോമേഴ്സ് പ്ലാറ്റ്ഫോമായ ഇൻസ്റ്റാമാർട്ടുമായി കൈകോർക്കുന്നു. ഈ സഹകരണത്തോടെ ഗാലക്സി സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, വെയറബിളുകൾ, ആക്സസറികൾ എന്നിവ ഇനി മെട്രോ നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ലഭ്യമാകും.

പുതിയ സഹകരണത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഗാലക്സി ഉൽപ്പന്നങ്ങൾ ഇൻസ്റ്റാമാർട്ടിൽ നിന്ന് ഓർഡർ ചെയ്താൽ മിനിറ്റുകൾക്കകം വീട്ടിലെത്തും.

എല്ലാവർക്കുമായി സാങ്കേതികവിദ്യയെ കൂടുതൽ അടുത്ത് കൊണ്ടുവരുകയാണ് തങ്ങളുടെ ദൗത്യമെന്നും ഇൻസ്റ്റാമാർട്ടുമായുള്ള പങ്കാളിത്തം, തങ്ങളുടെ ഒമ്നിച്ചാനൽ തന്ത്രത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ഗാലക്സി അനുഭവം ഉപയോക്താക്കൾക്ക് നിമിഷങ്ങൾക്കുള്ളിൽ തന്നെ ലഭ്യമാക്കുകയും ചെയ്യുന്നുവെന്ന് സാംസങ് ഇന്ത്യ എംഎക്സ് ബിസിനസ് ഡയറക്ടർ രാഹുൽ പാഹ്വ പറഞ്ഞു.

ഉപഭോക്താക്കളുടെ മാറുന്ന ജീവിതശൈലിയോട് ഒത്തു ചേരുക എന്നതാണ് ഇൻസ്റ്റാമാർട്ടിന്റെ ലക്ഷ്യമെന്നും സാംസങ് ഉൽപ്പന്നങ്ങൾ ഇനി ചില ടാപ്പുകൾ മാത്രം അകലെയായി 10 മിനിറ്റിനുള്ളിൽ ഉപഭോക്താക്കളുടെ കൈകളിലെത്തും എന്നതാണ് ഈ സഹകരണത്തിന്റെ പ്രത്യേകതയെന്നും ഇൻസ്റ്റാമാർട്ട് എവിഎപി മനീന്ദർ കൗശിക് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.