Sections

മൾബറി പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

Wednesday, Dec 03, 2025
Reported By Soumya S
Health Benefits of Mulberry Fruit Explained

ഫല വർഗങ്ങൾ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. പല തരം ആരോഗ്യപരമായ ഗുണങ്ങൾ ഒത്തിണങ്ങിയവയാണ് ഇത്. നാരുകളും വൈററമിനുകളും ധാതുക്കളും വെള്ളവും എല്ലാം ധാരാളം അടങ്ങിയവ. വയറിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമവും.നമ്മുടെ തൊടിയിൽ നിന്നും മറ്റും ലഭിയ്ക്കുന്ന ഭക്ഷ്യ വസ്തുക്കൾ, ഇത് പഴങ്ങളായാലും പച്ചക്കറികളായാലും പൊതുവേ അവഗണിച്ച് മാർക്കറ്റിൽ നിന്നും തീ വിലയ്ക്കു വാങ്ങി കഴിയ്ക്കുന്നതാണ് പലരുടേയും രീതി. പഴങ്ങളുടെ കാര്യത്തിലും ഇതു പതിവാണ്.

നമ്മുടെ വേലിക്കലും ചിലപ്പോൾ വീട്ടുമുറ്റത്തും വളർത്തുന്ന മൾബെറി പഴത്തിന്റെ കാര്യത്തിലും ഇതാണ് അവസ്ഥ. കുഞ്ഞുമുന്തിരികളുടെ ആകൃതിയിലുണ്ടാകുന്ന ഇത് പട്ടുനൂൽപ്പുഴുക്കൾക്കുള്ള ഭക്ഷണം എന്ന രീതിയാണ് പൊതുവേ അറിയപ്പെടുന്നത്. ചെറിയ പുളിയും മധുരവുമുളള ഇത് മറ്റേതു പഴവർഗങ്ങൾക്കൊപ്പവും പിടിച്ചു നിൽക്കാൻ കഴിയുന്ന ഒന്നാണ്. ഏറെ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്ന്. കറുപ്പ്, വെളുപ്പ്, ചുവപ്പു നിറങ്ങളിൽ കാണുന്ന ഇത് പലതരം ജാമുകളും വൈനുകളുമെല്ലാം ഉണ്ടാക്കാൻ ഉപയോഗിയ്ക്കുന്ന ഒരു ചേരുവ കൂടിയാണ്

  • 88 ശതമാനം വെള്ളമടങ്ങിയ പഴമാണിത്. ഇതിലെ കലോറിയുടെ മൂല്യം വെറും 60 ശതമാനം മാത്രം. അതായതു കൊഴുപ്പു തീരെ കുറവാണ്. ഇതിനു പുറമേ 9.8 ശതമാനം കാർബോഹൈഡ്രേറ്റുകൾ, 1.4 ശതമാനം പ്രോട്ടീൻ, 1.7 ശതമാനം ഫൈബർ, 0.4 ശതമാനം ഫാറ്റ് എന്നിവയാണ് ഇതിൽ അടങ്ങിയിരിയ്ക്കുന്നത്. ഇവ ഉണക്കിക്കഴിഞ്ഞാൽ 14 ശതമാനം ഫൈബർ, 70 ശതമാനം കാർബോഹൈഡ്രേറ്റ്, 3 ശതമാനം ഫാറ്റ് എന്നതാണ് കണക്ക്.
  • ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഇത്. ഇതിൽ ധാരാളം ഡയറ്റെറി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് അത്യാവശ്യമാണ്. കുടലിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരം. നല്ല ശോധനയ്ക്കും മലബന്ധം, ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾക്കുമെല്ലാം ഏറെ സഹായകമാണ്.
  • ടൈപ്പ് 2 ഡയബറ്റിസിന് ഉപയോഗിയ്ക്കുന്ന മരുന്നുകളിലുളള ചില കെമിക്കലുകൾക്കു സമാനമായ ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട് ഇത് വയറിന്റെ ഇതു കൊണ്ടു തന്നെ പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണ് ഇത്. രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാൻ ഏറെ ഉത്തമം.
  • ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഏറെ ആരോഗ്യകരമായ ഒന്നാണിത്. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും ഇതു വഴി ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കുകയും ചെയ്യുന്ന ഒന്നാണിത്.
  • ഇതിൽ ആന്തോസയാനിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഉൾക്കൊള്ളുന്നവയുമാണ്. ഫൈറ്റോ ന്യൂട്രിയന്റുകളും ഇതിലുണ്ട്. ഇവയെല്ലാം തന്നെ ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുന്നവയാണ്. ഈ പഴം ക്യാൻസർ തടയാൻ ആരോഗ്യകമാണെന്നർത്ഥം.
  • അയേൺ സമ്പുഷ്ടമാണ് മൾബെറി. ഇതു കൊണ്ടു തന്നെ വിളർച്ച പോലുള്ള രോഗങ്ങൾക്ക് അത്യുത്തമം. അയേൺ ടോണിക് വാങ്ങി കുടിയ്ക്കുന്നതിനു പകരം ഇത്തരം മാർഗങ്ങൾ ഉപയോഗിയ്ക്കുക. അനീമിയ കാരണമുണ്ടാകുന്ന തളർച്ചയും തലചുററലുമെല്ലാം തടയാനും ഇത് ഏറെ ആരോഗ്യകരമാണ്.
  • ശരീരത്തിലെ രക്തോൽപാദനം മാത്രമല്ല, രക്തപ്രവാഹം ശക്തിപ്പെടുത്താനും ഇത് ഏറെ ഉത്തമമാണ്. ഇതു വഴി ശരീരത്തിലെ എല്ലാ അവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹവും ഇതിലൂടെ ഓക്സിജൻ പ്രവാഹവും പോഷകങ്ങൾ ലഭ്യമാകുന്നതുമെല്ലാം മെച്ചപ്പെടുത്തുന്ന ഒന്നാണിത്. ഹൃദയാരോഗ്യത്തിന് രക്തപ്രവാഹവും ഓക്സിജൻ ലഭ്യതയും ഏറെ അത്യാവശ്യവുമാണ്.
  • കൊളസ്ട്രോൾ നിയന്ത്രണം, രക്തപ്രവാഹം എന്നിവയിൽ കൂടിയല്ലാതെ ഇതിലെ ഫൈബറുകൾ, ആന്റിഓക്സിഡന്റുകൾ, ഫ്ളേവനോയ്ഡുകൾ എന്നിവയും ഹൃദയാരോഗ്യത്തി്ന് ഏറെ പ്രയോജനം നൽകുന്നവയാണ്. ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് പ്രശ്നങ്ങൾക്കെല്ലാം അത്യുത്തമമാണ് ഇത്.
  • അപൂർവമായെങ്കിലും ശരീരം തടിപ്പിയ്ക്കുന്ന പഴങ്ങളുമുണ്ട്. ഇത്തരം ഭയമില്ലാതെ കഴിയ്ക്കാൻ പറ്റുന്ന ഒന്നാണ് മൾബെറി. ഇതിലെ നാരുകൾ തന്നെയാണ് പ്രധാനമായും ഈ ഗുണം നൽകുന്നത്. വിശപ്പു കുറയ്ക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണിത്. ഇതിലെ വെള്ളത്തിന്റെ തോതു തന്നെയാണ് പ്രയോജനം നൽകുന്നത്.
  • ഇതിലെ ജീവകം സി ശരീരത്തിലെ മുറിവുകൾ ഉണക്കാൻ ഏറെ നല്ലതാണ്. ഇതിന് ഇൻഫ്ളമേറ്റി ഗുണങ്ങൾ നൽകുന്ന ഒന്നാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നൽകാനും ഏറെ ഉത്തമമാണ് ഇത്.
  • എല്ലിന്റെ ആരോഗ്യത്തിന് അത്യുത്തമമായ ഒന്നാണിത്. ഇതിലെ കാൽസ്യം, അയേൺ, വൈറ്റമിൻ കെ എന്നിവ ബോൺ ടിഷ്യൂ വളർച്ചയ്ക്കും എല്ലിന്റെ ബലത്തിനുമെല്ലാം ഏറെ നല്ലതാണ്. എല്ലുതേയ്മാനം പോലുള്ള രോഗങ്ങൾക്കും നട്ടെല്ലിന്റെ ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണ് ഇത്.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.