- Trending Now:
കുട്ടികൾക്ക് വളരാനും, പഠിക്കാനും കളിക്കാനുമെല്ലാം ശക്തിയേകുന്നത് നല്ല ഭക്ഷണമാണ്. ശരിയായ ഭക്ഷണം കൊടുക്കുമ്പോൾ അവരുടെ മസ്തിഷ്കവും, കണ്ണും, എല്ലുകളും, പ്രതിരോധ ശേഷിയും ശക്തമാകും.
പ്രതിദിനം 1-2 തവണ പഴം കൊടുക്കണം.ആപ്പിൾ, വാഴപ്പഴം, പപ്പായ, ഓറഞ്ച് എന്നിവയാണ് മികച്ചത്. വിറ്റാമിൻ C ശരീര പ്രതിരോധം കൂട്ടുന്നു. പഴം ദഹനം നന്നാക്കുകയും ഊർജം നൽകുകയും ചെയ്യുന്നു.
ദിവസവുമുള്ള ഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തണം.കാരറ്റ് കണ്ണിന്റെ ആരോഗ്യത്തിന്. ചീര/ചീരവർഗങ്ങൾ രക്തഹീനം ഒഴിവാക്കാൻ. ബീറ്റ്റൂട്ട് - രക്തസമ്മർദ്ദം നിയന്ത്രിക്കാൻ. പച്ചക്കറികൾ കുട്ടിയുടെ വളർച്ചയ്ക്ക് വേണ്ട എല്ലാ വിറ്റാമിനുകളും നൽകുന്നു.
മുട്ട - ദിവസവും 1 എണ്ണം കൊടുത്താൽ മതി. പയർവർഗങ്ങൾ (പയർ, ചെറുപയർ, കടല) - മസിൽ വളർച്ചയ്ക്ക്. മീൻ - മസ്തിഷ്കശക്തി വർദ്ധിപ്പിക്കാൻ Omega-3 ലഭിക്കും.
പാൽ - ദിവസവും 1 ഗ്ലാസ് നൽകുക. തൈര് - ദഹനം മെച്ചപ്പെടുത്തും. പനീർ - എല്ലുകൾക്ക് കാൽസ്യം നൽകും. പാൽവിഭവങ്ങൾ വളർച്ചക്കും പല്ലുകളുടെ ആരോഗ്യത്തിനും നല്ലത്.
റാഗി - എല്ലുകൾക്ക് മികച്ച ഭക്ഷണമാണ്. ഓട്സ് - ദഹനം എളുപ്പമാക്കും അതോടൊപ്പം സ്ഥിരമായ ഊർജം പ്രദാനം ചെയ്യുന്നു. ഗോതമ്പ്/രൈസ് - ശരീരത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റ് നൽകും.
ബദാം, വാൽനട്ട് - മസ്തിഷ്കത്തിന്റെ വളർച്ചയ്ക്കും ഓർമയ്ക്കും. നെയ്യ് - ദഹനം മെച്ചപ്പെടുത്തുന്നു. തേങ്ങാ /തേങ്ങാ വെള്ളം - ശരീര ജലാംശം നിലനിർത്തും. ആരോഗ്യകരമായ കൊഴുപ്പ് കുട്ടിക്ക് ശ്രദ്ധയും കോൺസെൻട്രേഷനും നൽകും.
ദിവസവും 5-7 ഗ്ലാസ് വെള്ളം കുടിക്കണം. ചൂട് കാലത്ത് കൂടുതൽ വെള്ളം കൊടുക്കണം. വെള്ളം ദാഹം ഒഴിവാക്കും, അതോടൊപ്പം ശരീരത്തിലെ വിഷാംശം പുറംതള്ളും.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.