- Trending Now:
കോഴിക്കോട്: ഗവ. സൈബർപാർക്കിലെ ഐടി കമ്പനി ജീവനക്കാർക്കായി സൗജന്യ ആരോഗ്യപരിശോധനാ ക്യാമ്പ് നടത്തി. നെല്ലിക്കോട് അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
രക്തസമ്മർദ്ദ പരിശോധന, പ്രമേഹ പരിശോധന, ബോഡി മാസ് ഇൻഡെക്സ് എന്നിവയാണ് പരിശോധനയിൽ ഉൾപ്പെടുത്തിയിരുന്നത്. സഹ്യ കെട്ടിടത്തിലെ ഗെയിം സോണിലായിരുന്നു ക്യാമ്പ് നടത്തിയത്. സൈബർ പാർക്ക് സിഒഒ വിവേക് നായർ, എച് ആർ ആൻഡ് മാർക്കറ്റിംഗ് മാനേജർ അനുശ്രീ, പാർക്ക് സെന്റർ ഉദ്യോഗസ്ഥർ തുടങ്ങിയവരടക്കം വിവിധ കമ്പനികളിൽ നിന്നായി 200 ലേറെ ജീവനക്കാർ ക്യാമ്പിൽ പങ്കെടുത്തു.
ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിനുള്ള ലഘു ബോധവത്കരണ നിർദ്ദേശങ്ങളും ക്യാമ്പിനോടനുബന്ധിച്ച് നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.