Sections

സാംസങ് ഗ്യാലക്സി ടാബ് എ11 ഇന്ത്യയിൽ അവതരിപ്പിച്ചു

Tuesday, Dec 09, 2025
Reported By Admin
Samsung Launches Galaxy Tab A11 with 90Hz Display

കൊച്ചി: ഇന്ത്യയിലെ മുൻനിര കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ് ഗ്യാലക്സി ടാബ് എ11 അവതരിപ്പിച്ചു. എല്ലാ പ്രായക്കാരുടെയും നിത്യ ആവശ്യങ്ങൾക്കായി മികച്ച എന്റർടെയിൻമെന്റ്, സ്മൂത്ത് പ്രകടനം, വൈവിധ്യമാർന്ന ഉപയോഗങ്ങൾ എന്നിവ ഒന്നുചേരുന്ന ടാബ്ലറ്റാണ് ഇത്.
ഗ്യാലക്സി ടാബ് എ11ൽ 8.7 ഇഞ്ച് ഡിസ്പ്ലേയോടൊപ്പം 90ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാക്കി, വെബ് ബ്രൗസിങ്ങ് മുതൽ സോഷ്യൽ മീഡിയ, സ്ട്രീമിംഗ് വരെ എല്ലാത്തിലും സ്മൂത്തായ ദൃശ്യാനുഭവം ലഭ്യമാണ്. ഡോൾബിയുടെ സഹകരണത്തോടെ രൂപകൽപ്പന ചെയ്ത ഡ്യുവൽ സ്പീക്കറുകൾ സിനിമകൾക്കും ഗാനങ്ങൾക്കും വീഡിയോ കോളുകൾക്കും സമൃദ്ധവും വ്യക്തവുമായ ശബ്ദം ലഭ്യമാക്കുന്നു.

6എൻഎം അടിസ്ഥാനത്തിലുള്ള ഒക്ടാകോർ പ്രോസസറിലാണ് ടാബ് എ11 പ്രവർത്തിക്കുന്നത്. അതിനാൽ മൾട്ടിടാസ്കിംഗിലും ദിനപരിചയങ്ങളിലുമെല്ലാം വേഗതയും കാര്യക്ഷമതയും ഉറപ്പാക്കുന്നു. 5100 എംഎഎച്ച് ബാറ്ററി ദീർഘ സമയ ഗെയിമിംഗ്, ബ്രൗസിംഗ്, സ്ട്രീമിംഗ് എന്നിവയ്ക്ക് സഹായകരമാണ്.

5 എംപി ഫ്രണ്ട് ക്യാമറയോടുകൂടി, വീഡിയോ കോളുകളിൽ കൂടുതൽ വ്യക്തവും പ്രകൃതിദത്തവുമായ ദൃശ്യങ്ങളാണ് ലഭിക്കുക. കുടുംബത്തോടോ സഹപ്രവർത്തകരോടോ ബന്ധപ്പെടുമ്പോൾ മികച്ച അനുഭവം ഉറപ്പാക്കുന്നു.

ഗ്രേ, സിൽവർ എന്നീ നിറങ്ങളിൽ ലഭ്യമാകുന്ന ഗ്യാലക്സി ടാബ് എ11ൽ 8ജിബി വരെ റാമും 128 ജിബി സ്റ്റോറേജും ഉണ്ട്. കൂടാതെ മൈക്രോ എസ്ഡി വഴി 2ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനും കഴിയും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.