- Trending Now:
ഓരോരുത്തർക്കും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ അനുഭവപ്പെടുന്ന സമ്മർദ്ദകരമായ സംഭവങ്ങളോടുള്ള ശരീരത്തിന്റെ സാധാരണ പ്രതികരണമാണ് ഉത്കണ്ഠ. ഇത് അസ്വസ്ഥത, ഭയം അല്ലെങ്കിൽ ഉത്കണ്ഠ എന്നിവയുടെ വികാരങ്ങളായി പ്രകടമാകുന്നു, അത് നേരിയ അസ്വസ്ഥത മുതൽ കഠിനമായ വൈകാരിക സമ്മർദ്ദം വരെയാകാം.
ഉത്കണ്ഠ ഉണ്ടാകാനുള്ള കാരണങ്ങൾ ഒരാളുടെ ഉള്ളിൽ തന്നെ രൂപപ്പെടുന്നതാണ്. ഇത് ശാരീരികവും വൈജ്ഞാനികവുമായ അസ്വസ്ഥതയുടെ ലക്ഷണങ്ങളാണ് പ്രകടമാക്കുക. താൻ അപകടത്തിലാണ് എന്ന തോന്നലും ഈയൊരു ദുഷ്കരമായ സന്ദർഭത്തെ നേരിടാൻ സ്വയം സജ്ജരല്ല എന്ന ഉൾപ്രേരണയുമൊക്കെ ഒരാളിൽ ഉടലെടുക്കും. സ്വയം ദുർബലമാണെന്നും തിരിച്ചറിയുന്നതാണ് ഇതിന്റ ആദ്യ ലക്ഷണം. നിലവിലെ രോഗവ്യാപനത്തിന്റെ ദിനങ്ങൾ ഒരു വ്യക്തിയുടെ ഉള്ളിൽ ഉൽക്കണ്ഠയുടെ വിത്തുകൾ പാകുന്നു.
സമൂഹത്തോടും സാമൂഹ്യവത്കരിക്കാനുള്ള ഭയംകൊണ്ട് പുറത്തിറങ്ങാൻ പോലും മടിച്ച് വീട്ടിൽ തന്നെ തുടരാൻ ഇതവരെ പ്രേരിപ്പിക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളിൽ കാര്യമായ നിയന്ത്രണങ്ങൾ ഇല്ലാത്തതിന്റെ ഫലമായി ഇതേപ്പറ്റി അമിതമായി ചിന്തകളിൽ ഏർപ്പെടുന്നു. തങ്ങൾക്കോ അല്ലെങ്കിൽ തങ്ങളുടെ പ്രിയപ്പെട്ടവർക്കോ രോഗം ഉണ്ടാകുമോ എന്ന തോന്നലും മരണഭയവും ഒക്കെ ഇവരെ നിരാശയിലേക്കും കഠിനമായ മാനസിക സംഘർഷത്തിലേക്കും ഒക്കെ നയിക്കുന്നു.
ഉത്കണ്ഠയുടെ ലക്ഷണങ്ങൾ ഓരോ ആളുകളിലും വ്യത്യാസപ്പെടാം. ഹൃദയമിടിപ്പ്, വിയർക്കൽ, വിറയൽ, ശ്വാസതടസ്സം, അല്ലെങ്കിൽ ഭയാനകമായ എന്തെങ്കിലും കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. രോഗലക്ഷണങ്ങളൊന്നും അവരുടെ ബോധപൂർവമായ നിയന്ത്രണത്തിലല്ല സംഭവിക്കുന്നത് എന്നതും യാഥാർത്ഥമാണ്. ലക്ഷണങ്ങൾ തുടർച്ചയായി നിലനിൽക്കുന്നതും നിങ്ങളുടെ ജോലി / സ്കൂൾ / വ്യക്തിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നതായി മാറും.
തൈറോയ്ഡ് പ്രശ്നങ്ങൾ, ആർത്തവവിരാമം, ഹൃദയ രോഗങ്ങൾ അല്ലെങ്കിൽ ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവയൊക്കെ ഉത്കണ്ഠയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളിൽ കലാശിച്ചേക്കാം. മറ്റൊരു ധാരണ ഇത് ഒരിക്കലും ചികിത്സിച്ചു മെച്ചപ്പെടുത്താ കഴിയില്ല. ഇതും മറ്റൊരു തെറ്റായ ധാരണയാണ്. ഉത്കണ്ഠകൾ സാധാരണവും ചികിത്സിക്കാവുന്നതുമാണ്. ഈ വിഷയത്തെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്ത പലരുടെയും നിർദ്ധേശങ്ങളെ അഭിമുഖീകരിക്കാൻ നിർബന്ധിതരാകരുത്.
പനി രോഗമല്ല, രോഗലക്ഷണമാണ്, ലക്ഷണങ്ങളും കാരണങ്ങളും അറിഞ്ഞ് ചികിത്സിക്കാം... Read More
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.