മധുരം ഒഴുവാക്കുക എന്നു പറയുന്നത് എല്ലാവർക്കും നടക്കുന്ന കാര്യമല്ല.പ്രോസസ് ചെയ്ത പഞ്ചസാരയും കൃത്രിമ മധുരവും എല്ലാം ഹൃദയസംബന്ധമായ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. മാത്രമല്ല ചർമം, തലമുടി ഇവയേയും ബാധിക്കും. മധുരം കഴിക്കാൻ തോന്നിയാൽ നാച്വറൽ ഷുഗർ അടങ്ങിയ മധുരമുള്ള പഴങ്ങൾ, നട്സ്, ഡാർക് ചോക്ലേറ്റ് ഇവയെല്ലാം തെരഞ്ഞെടുക്കാം. ഇത് ഗുരുതര രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.
- മധുരത്തോടുള്ള ആസക്തി അകറ്റാൻ പ്രോട്ടീൻ ധാരാളം അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കാം. ബെറിപ്പഴങ്ങളോടൊപ്പം ആപ്പിൾ, വാഴപ്പഴം ഇവ കഴിക്കാം.
- ആരോഗ്യകരമായ കൊഴുപ്പുകൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കും.
- രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റം വരാതിരിക്കാൻ പതിവായി കൃത്യസമയത്ത് ഭക്ഷണം കഴിക്കാം. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും മുടങ്ങാതെ ശ്രദ്ധിക്കാം.
- ശരിയായ ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കാം. അതുപോലെ ശരീരത്തിൽ ജലാംശം നിലനിർത്താനും ശ്രദ്ധിക്കാം. ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കി ഡീടോക്സ് ചെയ്യാനും സഹായിക്കും.
- പച്ച നിറത്തിലുള്ള ഇലക്കറികൾ, പച്ചക്കറികൾ, പഴങ്ങൾ ഇവ കഴിക്കുന്നത് മധുരത്തോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും.
- കഫീൻ, ആൽക്കഹോൾ ഇവ കൂടിയ അളവിൽ ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാൻ ഇടയാക്കും. ഇവയുടെ ഉപയോഗം കുറയ്ക്കാം.
- ഭക്ഷ്യവസ്തുക്കളുടെ കവറുകളിൽ എഴുതിയിട്ടുള്ള ഷുഗറിന്റെ അളവ് ശ്രദ്ധിക്കാം. ഇത് വായിക്കുന്നത് വഴി ഷുഗർ കൂടിയത് ഒഴിവാക്കാൻ സഹായകമാകും.
- കൃത്രിമ മധുരങ്ങൾ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും എന്നതിനാൽ അവയെ പൂർണമായും ഒഴിവാക്കാം.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.

ഓട്സിന്റെ വിവിധ തരങ്ങളും അവയുടെ ആരോഗ്യ ഗുണങ്ങളും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.