പ്രധാനമായും ആരോഗ്യ ഗുണങ്ങളുടെ പേരിൽ, പ്രഭാതഭക്ഷണത്തിനായുള്ള ഒരു ജനപ്രിയ തിരഞ്ഞെടുപ്പാണ് ഓട്സ്. പക്ഷേ, എല്ലാ ഓട്സും ഒരുപോലെയല്ലെന്നും ഈ ഗ്ലൂറ്റൻ രഹിത ധാന്യത്തിന് വ്യത്യസ്ത ഇനങ്ങൾ ഉണ്ട്. നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നതിനാൽ ഓട്സ് ജനപ്രിയ പ്രഭാത ഭക്ഷണമായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നിരുന്നാലും, പരമാവധി ഇവയുടെ ആനുകൂല്യങ്ങൾനേടുന്നതിനുള്ള മാർഗ്ഗം ശരിയായ ഇനം തിരഞ്ഞെടുക്കുന്നതിലാണ്. കാരണം, അവയെല്ലാം വ്യത്യസ്തമായി സംസ്കരിക്കപ്പെട്ട ഇനങ്ങളാണ്. ഈ ലേഖനത്തിൽ, ഓട്ട്സിന്റെ വിവിധ തരങ്ങളെ കുറിച്ചും, ശരിയായ തരം ഓട്സ് എങ്ങനെ തിരഞ്ഞെടുക്കാമെന്നതും എങ്ങിനെയെന്ന് നമുക്ക് നോക്കാം.
- അര കപ്പിന് 8 ഗ്രാം പ്രോട്ടീൻ നൽകുന്ന ഏറ്റവും പ്രോട്ടീൻ സമ്പുഷ്ടമായ ഓട്സാണ് ഹോൾ ഗ്രോട്ട് ഓട്സ്. തൊണ്ട് നീക്കംചെയ്ത മുഴുവൻ പരിപ്പാണ് ഗ്രോട്ട്സ് (Groats). അത് നട്ട്സ് പോലെയുള്ളതും ചവയ്ക്കുവാൻ ഉതകുന്ന ഘടനയുള്ളതും പാചകം ചെയ്യാൻ കൂടുതൽ സമയമെടുക്കുന്നതുമാണ്. ഗ്രോട്ട് ഓട്സ് ദഹന സമയം വൈകിപ്പിക്കുന്നു. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയുന്നതിലൂടെ നിങ്ങളെ സംതൃപ്തരാക്കുകയും ചെയ്യുന്നു.
- സ്റ്റീൽ കട്ട് ഓട്സ് പോഷകങ്ങളാൽ സമ്പുഷ്ടവും ചവയ്ക്കുവാൻ എളുപ്പവുമാണ്. പ്രോട്ടീൻ അടങ്ങിയ സമ്പുഷ്ട ഭക്ഷണമാണ് സ്റ്റീൽ-കട്ട് ഓട്സ്. ഇവയിൽ അടങ്ങിയിട്ടുള്ള ലയിക്കുന്നതും ലയിക്കാത്തതുമായ ഫൈബർ, അവശ്യ ബി വിറ്റാമിനുകൾ, ഇരുമ്പ് എന്നിവ നിങ്ങൾക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ൾഗ്ലൈസെമിക് സൂചിക കുറവായ സ്റ്റീൽ കട്ട് ഓട്സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു. ഫൈബറിന്റെ ഗുണം കൊളസ്ട്രോളിന്റെ അളവ് സാധാരണ നിലയിലാക്കുന്നു. ഇവ സമ്പൂർണ്ണ പ്രോട്ടീന്റെ ഒരു നല്ല ഉറവിടമാണ്. കൂടാതെ, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
- ഓട്സിന്റെ എല്ല ഇനങ്ങളിലും വച്ച് ഏറ്റവും ജനപ്രിയവും വൈവിധ്യമാർന്നതുമായ തരമാണ് റോൾഡ് ഓട്സ്. ഹോൾ ഗ്രോട്ട് ഓട്സ് ആവിയിൽ വേവിച്ച് മൃദുവാക്കി റോളറുകൾക്കിടയിൽ അമർത്തി ഉണക്കി തയ്യാറാക്കുന്നതാണ് റോൾഡ് ഓട്സ്. റോൾഡ് ഓട്സ് ഭാഗികമായി ആവിയിൽ വേവിച്ചെടുക്കുകയും കൂടുതൽ വെള്ളം ആഗിരണം ചെയ്യുകയും ചെയ്യുന്നു. സ്റ്റീൽ കട്ട് ഓട്സിന് സമാനമായ പോഷകങ്ങളുടെ ഒരു നിരയും റോൾഡ് ഓട്സിൽ അടങ്ങിയിട്ടുണ്ട്.
- ഇൻസ്റ്റന്റ് ഓട്സ് വളരെ നേർത്തതും കൂടുതൽ നേരം ആവി കയറ്റിയതും നിർജ്ജലീകരണം ചെയ്തതുമാണ്. ഇത് നിമിഷ നേരം കൊണ്ട് പാചകം ചെയ്യുവാൻ സാധിക്കുന്നതാണ്. ഇത് നന്നായി സംസ്കരിച്ച് വരുന്ന തരമായതിനാൽ ഇവയ്ക്ക് മിക്ക പോഷകങ്ങളും നഷ്ടപ്പെടുന്നു.തൽക്ഷണം തയ്യാറാക്കാവുന്ന പ്രഭാതഭക്ഷണം, ബ്രഞ്ച് അല്ലെങ്കിൽ അത്താഴം എന്നിവയ്ക്ക് അനുയോജ്യമായ ഒരു ധാന്യമാണ് ഓട്സ്. നിങ്ങളുടെ അടുക്കളയിൽ ഭക്ഷണം തയ്യാറാക്കുന്നതിന് ആവശ്യമായ അവശ്യവസ്തുക്കൾ കുറവായിരിക്കുമ്പോൾ, ഓട്സ് കൊണ്ട് ചില മികച്ച വിഭവങ്ങൾ നിങ്ങൾക്ക് തയ്യാറാക്കാവുന്നതാണ്.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.

കുട്ടികളുടെ ഓർമ്മശക്തിയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.