വിപണിയിൽ നിന്ന് കിട്ടുന്ന ലേഹ്യങ്ങളും മരുന്നുകളും നൽകാറുണ്ട്. ആരോ?ഗ്യകരമായ ഭക്ഷണക്രമീകരണത്തിലൂടെ ഓർമ്മശക്തി വർദ്ധിപ്പിക്കാനാണ് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്. അതിനാൽ ഏതൊക്കെ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നറിയാം.
- ബുദ്ധി വർദ്ധിപ്പിക്കാനും ചിന്താശേഷി വർധിപ്പിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ഇലക്കറികൾ. ചീര, ബ്രോക്കോളി തുടങ്ങിയ ഇലക്കറികളിൽ വൈറ്റമിൻ കെ, ഫോളേറ്റ്, ബീറ്റ കരോട്ടിൻ തുടങ്ങിയ മസ്തിഷ്ക ആരോഗ്യ പോഷകങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നു.
- ബുദ്ധി ശക്തി കൂട്ടാൻ സഹായിക്കുന്ന ഏറ്റവും നല്ല ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് മുട്ട. പലപ്പോഴും നമ്മളിൽ പലരും മുട്ട കഴിക്കുന്നവരായിരിക്കും. മുട്ടയിൽ കാണപ്പെടുന്ന 'കോളിൻ' എന്ന പോഷണം മുട്ടയിൽ നിന്ന് ലഭിക്കും. മുട്ടയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ കുട്ടികളുടെ ആരോഗ്യത്തിനും ഏറെ സഹായിക്കും.
- ധാന്യങ്ങൾ കഴിക്കുന്നത് ബുദ്ധി ശക്തിയ്ക്കും ചിന്താ ശേഷി വർദ്ധിക്കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ധാന്യങ്ങളിൽ വിറ്റാമിൻ ബി അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ നാഡീവ്യവസ്ഥ വളർത്തുന്നതിന് ഇത് സഹായിക്കുന്നു.
- ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് ബെറിപ്പഴങ്ങൾ. ഓർമശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിനുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
- വിറ്റാമിൻ ഇ ധാരാളം അടങ്ങിയിരിക്കുന്ന പീനട്ട് ബട്ടറും പീനട്ടും നിങ്ങളുടെ തലച്ചോറിന്റെ നാഡീവ്യൂഹത്തെ സംരക്ഷിക്കുകയും തലച്ചോറ് ശരിയായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
- കുട്ടികൾ സ്കൂളിൽ സ്മാർട്ടാകാനും ഏകാഗ്രതയോടെ കൽസിലിരിക്കാനും ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്. ബീഫിൽ ഓർമ്മശക്തി വർദ്ധിക്കാൻ സഹായിക്കുന്ന സിങ്ക് ധാരാളമടങ്ങിയിട്ടുണ്ട്. വെജിറ്റേറിയൻ കഴിക്കുന്നവർക്ക് കറുത്ത പയർ, സോയ എന്നിവ ബീഫിനു ബദലായി ഉപയോഗിക്കാവുന്നതാണ്.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.

ശരീരഭാരം കൂട്ടാൻ സഹായിക്കുന്ന ഡ്രൈ ഫ്രൂട്ട്സ്... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.