- Trending Now:
കൊച്ചി: സിപിവിസി, പിവിസി പൈപ്പുകളുടെ നിർമാതാക്കളായ പൊദ്ദാർ പ്ലംബിങ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് കർണാടകയിലെ നിക്ഷേപം 492 കോടി രൂപയിൽ നിന്നും 758 കോടി രൂപയായി ഉയർത്തി 12,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. കോലാറിലെ വെംഗൽ വ്യവസായ മേഖലയിൽ (രൺണ്ടാം ഘട്ടം) 33 ഏക്കറിലായി പുതിയ സൗകര്യം സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നു. 2026 ആഗസ്റ്റിൽ പ്ലാൻറിൽ ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിജയപുരയിൽ രൺണ്ടാമതൊരു യൂണിറ്റ് കൂടി സ്ഥാപിക്കാനും പദ്ധതിയുൺണ്ട്.
പൊദ്ദാർ പ്ലംബിങ് മാനേജിങ് ഡയറക്ടർ ദീപക് പൊദ്ദാറും ഡയറക്ടർ വരുൺ പൊദ്ദാറും ഖനീജ ഭവനിൽ വലിയ-ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി എം.ബി. പാട്ടീലുമായുള്ള കൂടികാഴ്ചയ്ക്കു ശേഷമാണ് പ്രഖ്യാപനം നടത്തിയത്.
പൊദ്ദാർ പ്ലംബിങ് സിസ്റ്റത്തിന് വെംഗൽ വ്യവസായ മേഖലയിൽ 33 ഏക്കർ ഭൂമി അനുവദിച്ചിട്ടുണ്ടെൺന്നും 2026 ആഗസ്റ്റിൽ ഇവിടെ പ്ലാൻറ് പ്രവർത്തനം ആരംഭിക്കുന്നതിനായി ശ്രമിക്കുകയാണെന്നും ഈ പദ്ധതിയിലൂടെ 3000 പേർക്ക് നേരിട്ടും 9000 പേർക്ക് പരോക്ഷമായും തൊഴിലുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂടികാഴ്ചയ്ക്കു ശേഷം മന്ത്രി പറഞ്ഞു.
കർണാടകയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടൺ് വ്യവസായ വളർച്ച മുന്നോട്ട് കൊൺണ്ടു പോകാൻ പോദ്ദാർ പ്രതിജ്ഞാബദ്ധമാണെന്നും ആധുനിക പൈപ്പിങ് പരിഹാരങ്ങളിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്ന തങ്ങളുടെ ദീർഘ വീക്ഷണം ഉറപ്പിക്കുകയാണ് പുതിയ നിക്ഷേപത്തിലൂടെയെന്നും വെംഗലിലെ പുതിയ സൗകര്യവും വിജയപുരയിലെ നിർദ്ദിഷ്ട യൂണിറ്റും ഉപയോഗിച്ച് ലോകോത്തര ഉൽപ്പന്നങ്ങൾ നിർമിക്കാനും പ്രാദേശിക പ്രതിഭകളെ വളർത്താനും, മേഖലയുടെ സാമ്പത്തിക വികസനത്തിന് ഗണ്യമായ സംഭാവന നൽകാനും തങ്ങൾ ലക്ഷ്യമിടുന്നുവെന്ന് പൊദ്ദാർ പ്ലംബിങ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകൻ ദീപക് പൊദ്ദാർ പറഞ്ഞു.
ആശീർവാദ് പൈപ്പുകളുടെ പ്രമോട്ടർമാർ സ്ഥാപിച്ച കമ്പനിയുടെ വാർഷിക വിറ്റുവരവ് 10 വർഷത്തിനുള്ളിൽ 1500 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ കാലയളവിൽ സർക്കാരിന് ഏകദേശം 3,000 കോടി രൂപയുടെ നികുതി വരുമാനം ഈ പദ്ധതിയിലൂടെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വെംഗൽ സൈറ്റിൽ നിർമാണവും യന്ത്രങ്ങളുടെ സ്ഥാപിക്കലും ആരംഭിച്ചു കഴിഞ്ഞു. പ്ലംബിങിനുള്ള സിപിവിസി, യുപിവിസി പൈപ്പുകൾ, ജലവിതരണത്തിനുള്ള പൈപ്പുകൾ, ജലസേചനത്തിനുള്ള കാർഷിക പൈപ്പുകൾ, രാസവസ്തുക്കളും വാതകങ്ങളും കൊണ്ടൺുപോകുന്നതിനുള്ള വ്യാവസായിക പൈപ്പുകൾ എന്നിവയുൾപ്പെടെ ഉയർന്ന നിലവാരമുള്ള പിവിസി പൈപ്പുകളുടെയും ഫിറ്റിംഗുകളുടെയും വൈവിധ്യമാർന്ന ശ്രേണി ഈ പ്ലാൻറിൽ നിർമ്മിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.