Sections

ഇൻഡസ് ഇൻഡ് ഇന്റർനാഷണൽ ഹോൾഡിങ്സും ഇൻവെസ്കോയും അസറ്റ് മാനേജ്മെന്റ് സംയുക്ത സംരംഭം രൂപവൽക്കരിക്കുന്നത് പൂർത്തിയാക്കി

Monday, Nov 03, 2025
Reported By Admin
IndusInd Holdings and Invesco Form Joint Asset Management Firm

കൊച്ചി: ഇൻഡസ് ഇൻ ബാങ്കിന്റെ പ്രമോട്ടർമാരായ ഇൻഡസ് ഇന്റർനാഷണൽ ഹോൾഡിങ് ഇൻവെസ് കോയുമായി ചേർന്ന് സംയുക്ത അസറ്റ് മാനേജ്മെന്റ് കമ്പനി രൂപവൽക്കരിക്കുന്ന നടപടികൾ പൂർത്തിയാക്കി. ഇൻവെസ്കോ അസറ്റ് മാനേജ്മെന്റ് ഇന്ത്യയുടെ 60% ഉടമസ്ഥതാവകാശം ഇൻഡസ് ഇൻ റർനാഷണൽ ഹോൾഡിങ് കരസ്ഥമാക്കിയതിന് തുടർന്നാണ് ഇത്. ഇതുമായി ബന്ധപ്പെട്ട നിയന്ത്രണ സ്ഥാപന അനുമതികളെല്ലാം ലഭിച്ചിട്ടുമുണ്ട്. ശേഷിക്കുന്ന ഓഹരികൾ ഇൻവെസ്കോ കൈവശം വയ്ക്കും. 2025 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം ഇൻവെസ്കോ അസറ്റ് മാനേജ്മെന്റ് ഇന്ത്യ, രാജ്യത്തെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്റ് സ്ഥാപനമാണ്.

രാജ്യത്തെ 40 പട്ടണങ്ങളിൽ സാന്നിധ്യവുമായി 148358 കോടി രൂപയുടെ ആസ്തികളാണ് സ്ഥാപനം ഈ വർഷം സെപ്റ്റംബർ മാസത്തിലെ കണക്ക് പ്രകാരം കൈകാര്യം ചെയ്യുന്നത്.

2030-ഓടെ ആഗോള സാമ്പത്തിക വൻ ശക്തിയായി ശ്രമങ്ങൾക്ക് ഉതകുന്നതും വളരെ കൃത്യമായ സമയത്ത് ഉള്ളതുമാണ് ഈ നീക്കമെന്ന് സംസാരിക്കവേ ഇൻഡസ് ഇൻഡ് ഇന്റർനാഷണൽ ഹോൾഡിങ് ചെയർമാൻ അശോക് ഹിന്ദൂജ പറഞ്ഞു ഇൻവെസ്കോ അസറ്റ് മാനേജ്മെന്റ് ഇന്ത്യയുമായുള്ള സഹകരണം കൃത്യമായ അവസരത്തിൽ ഉള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ വരുമാന നില ഉയർന്നു കൊണ്ടിരിക്കുന്ന അവസരത്തിൽ ഈ കൂട്ടുകെട്ട് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.