Sections

ആദിത്യ കെബിയും ഗഗൻ അരുണും ടിസിഎസ് ഇൻക്വിസിറ്റീവ് 2025 കൊച്ചി എഡിഷൻ ജേതാക്കൾ

Wednesday, Nov 05, 2025
Reported By Admin
TCS InQuizitive 2025 Kochi Edition Crowns Winners

കൊച്ചി: ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) അതിൻറെ വാർഷിക സ്കൂൾ ക്വിസ് മത്സരമായ ടിസിഎസ് ഇൻക്വിസിറ്റീവ് കൊച്ചിയിൽ സംഘടിപ്പിച്ചു. 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ 49 സ്കൂളുകളിൽ നിന്നുള്ള 191 ടീമുകൾ പങ്കെടുത്തു. കേരളത്തിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി ആകെ 382 വിദ്യാർത്ഥികളാണ് മത്സരിച്ചത്. ദേശീയ തലത്തിൽ 12 നഗരങ്ങളിലാണ് ടിസിഎസ് ഇൻക്വിസിറ്റീവ് മത്സരം സംഘടിപ്പിക്കുന്നത്.

ചാലക്കുടിയിലെ വിജയഗിരി പബ്ലിക് സ്കൂളിലെ ആദിത്യ കെ.ബി.യും ഗഗൻ അരുണും കൊച്ചി പതിപ്പിലെ വിജയികളായി. അവർ മുംബൈയിൽ നടക്കുന്ന ദേശീയ ഫൈനലിൽ കൊച്ചി മേഖലയെ പ്രതിനിധീകരിക്കും.

കൊച്ചി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസ് മുഖ്യാതിഥിയായി പങ്കെടുത്തു. ടാറ്റ കൺസൾട്ടൻസി സർവീസസിനെ പ്രതിനിധീകരിച്ച് ടിസിഎസ് കേരള വൈസ് പ്രസിഡൻറും മേധാവിയുമായ ദിനേശ് പി. തമ്പിയും ചടങ്ങിൽ പങ്കെടുത്തു.

ടിസിഎസ് ഇൻക്വിസിറ്റീവ് വെറുമൊരു ക്വിസ് മത്സരം എന്നതിലുപരി, വിദ്യാർത്ഥികൾക്ക് അവരുടെ സാങ്കേതിക വൈദഗ്ധ്യവും വിമർശനാത്മക ചിന്തയും പ്രദർശിപ്പിക്കുന്നതിനുള്ള വേദിയാണെന്ന് ടിസിഎസ് കേരള മേധാവിയും വൈസ് പ്രസിഡൻറുമായ ദിനേശ് പി. തമ്പി പറഞ്ഞു. പാഠപുസ്തകങ്ങൾക്കപ്പുറം ചിന്തിക്കാൻ വിദ്യാർത്ഥികളെ വെല്ലുവിളിക്കുകയും നമ്മുടെ ഡിജിറ്റൽ ഭാവിയെ രൂപപ്പെടുത്തുന്ന അടുത്ത തലമുറയിലെ ചിന്തകരെ വളർത്തിയെടുക്കുകയും ചെയ്യുന്ന ഈ പരിപാടിയിൽ ഇത്രയും ആവേശകരമായ പങ്കാളിത്തം കാണാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് പതിറ്റാണ്ടിലേറെയായി യുവമനസ്സുകളെ പ്രചോദിപ്പിക്കുന്ന ഒരു നൂതന പഠന സംരംഭമാണ് ടിസിഎസ് ഇൻക്വിസിറ്റീവ് ക്വിസ് മത്സരം. അഹമ്മദാബാദ്, ബെംഗളൂരു, ഭുവനേശ്വർ, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, ഇൻഡോർ, കൊച്ചി, കൊൽക്കത്ത, മുംബൈ, നാഗ്പൂർ, പൂനെ എന്നീ 12 നഗരങ്ങളിലാണ് ടിസിഎസ് ഇൻക്വിസിറ്റീവ് 2025-ൻറെ പ്രാഥമിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.