- Trending Now:
കൊച്ചി: മുൻനിര ഇൻഷുറൻസ് കമ്പനിയായ ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി രൂപകൽപ്പന ചെയ്ത സമഗ്ര ഇൻഷുറൻസ് പദ്ധതിയായ സ്റ്റുഡൻറ് ട്രാവൽ ഇൻഷുറൻസ് അവതരിപ്പിച്ചു. തുടർച്ചയായ ഏഴു ദിവസത്തിലേറെ ആശുപത്രിയിലാക്കപ്പെടുന്ന വേളയിൽ കുടുംബത്തിലെ മറ്റാരും കൂടെയില്ലാത്ത അവസ്ഥയിൽ അടുത്ത ബന്ധുക്കൾക്ക് എത്തിച്ചേരാനും തിരിച്ചു പോകാനുമുള്ള ടിക്കറ്റ് അടക്കം ലഭ്യമാക്കുന്ന പദ്ധതിയാണ് ടാറ്റ എഐജി സ്റ്റുഡൻറ് ട്രാവൽ ഇൻഷൂറൻസ്.
വിമാനത്തിലെ ചെക്കിൻ ബാഗേജ് വൈകുന്നതു മൂലമുള്ള ചെലവ്, പാസ്പോർട്ട് നഷ്ടപ്പെട്ടാൽ പുതിയതോ ഡൂപ്ലിക്കേറ്റോ എടുക്കാനുള്ള ചെലവ്, തെറ്റായ രീതിയിൽ വിദേശത്ത് അറസ്റ്റ് ചെയ്യപ്പെട്ടാലുള്ള ബെയിൽ ബോണ്ട് ചെലവ്, അസുഖങ്ങളോ മറ്റോ മൂലം ഒരു മാസത്തിലേറെ പഠനം തടസപ്പെട്ടാൽ മുൻകൂറായി അടച്ച ട്യൂഷൻ ഫീസ് തുടങ്ങിയവയും ഈ ഇൻഷൂറൻസിൻറെ പരിരക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിരക്ഷാ തുകയുടെ പരിധി വരെയുള്ള അപകട, മെഡിക്കൽ ഇൻഷൂറൻസ്, പേഴ്സണൽ ലയബിലിറ്റി, സ്പോൺസർ പരിരക്ഷ എന്നിവയും ടാറ്റാ എഐജിയുടെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസത്തിനായി പുതിയ ലോകത്തേക്കു കടക്കുമ്പോൾ വിദ്യാർത്ഥികൾക്കു നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ചു തങ്ങൾക്ക് ബോധ്യമുണ്ടെന്ന് ടാറ്റാ എഐജി ജനറൽ ഇൻഷൂറൻസ് കൺസ്യൂമർ അണ്ടർ റൈറ്റിംഗ് വിഭാഗം വൈസ് പ്രസിഡൻറ് ഡോ. ചന്ദ്രകാന്ത് പറഞ്ഞു. വിപുലമായ പരിരക്ഷകളാണ് തങ്ങൾ ലഭ്യമാക്കുന്നതെന്നും അതുകൊണ്ട് വിദ്യാർത്ഥികൾക്ക് അവരെ സംബന്ധിച്ച് ഏറ്റവും പ്രസക്തമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.