Sections

ഡയറ്റിഷ്യൻ, പാർട്ട് ടൈം കൗൺസിലർ, അധ്യാപക, ട്യൂട്ടർ - ഡെമോൺസ്ട്രറേറ്റർ, ജൂനിയർ റസിഡന്റ്, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്, റിസപ്ഷനിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, Aug 04, 2025
Reported By Admin
Recruitment opportunities for various posts including Dietitian, Part-time Counselor, Teacher, Tutor

ഡയറ്റിഷ്യൻ ഇന്റർവ്യൂ

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെഎഎസ്പിക്ക് കീഴിൽ ദിവസവേതനത്തിൽ ഡയറ്റിഷ്യനെ നിയമിക്കും. യോഗ്യത: പോഷകാഹാരത്തിലും ഡയറ്ററ്റിക്സിലും ഡിപ്ലോമ. പ്രായപരിധി: 18-45. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 11ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ കൂടിക്കാഴ്ചക്കെത്തണം.

കൊതുക് നശീകരണം: താൽക്കാലിക ജീവനക്കാരെ നിയമിക്കും

ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴിൽ ജില്ലയിലെ നഗര പ്രദേശങ്ങളിൽ കൊതുക് നശീകരണ പ്രവർത്തങ്ങൾക്കായി 30 ദിവസത്തേക്ക് 109 ജീവനക്കാരെ നിയമിക്കും. യോഗ്യത: എട്ടാം ക്ലാസ്. സ്പ്രേയിങ് ഉൾപ്പെടെയുള്ള ജോലികൾ ചെയ്യാൻ കായികശേഷി ഉള്ളവരാകണം. കൊതുക് നശീകരണ പ്രവർത്തനങ്ങളിൽ മുൻപരിചയം അഭികാമ്യം. പ്രായപരിധി: 50 വയസ്സ്. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 9.30ന് മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ കൂടിക്കാഴ്ചക്കെത്തണം. രജിസ്ട്രേഷൻ രാവിലെ 11ന് അവസാനിക്കും. ഫോൺ: 0495 2370494.

പാർട്ട് ടൈം കൗൺസിലർ നിയമനം

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിൽ ആഴ്ചയിൽ രണ്ടുദിവസം പാർട്ട് ടൈം കൗൺസിലറെ നിയമിക്കും. യോഗ്യത: രണ്ടുവർഷത്തെ മുഴുവൻസമയ എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി/സൈക്യാട്രിക് ആൻഡ് സോഷ്യൽ വർക്ക്. അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റും ആഗസ്റ്റ് പത്തിനകം hrdcell@geckkd.ac.in മെയിലിൽ അപ്ലോഡ് ചെയ്യണം. ഫോൺ: 0495 2383220.

അധ്യാപക ഒഴിവ് കൂടിക്കാഴ്ച ഏഴിന്

തോലനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2025- 26 അധ്യയന വർഷത്തേക്ക് ഹിന്ദി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് ആഗസ്റ്റ് ഏഴിന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും. നിലവിലുള്ള യു ജി സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുളള യോഗ്യതയുള്ള ഉദ്യോഗാർഥികൾ ( അഭാവത്തിൽ നെറ്റ് പാസാവാത്തവരെയും പരിഗണിക്കും) അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ട്യൂട്ടർ - ഡെമോൺസ്ട്രറേറ്റർ, ജൂനിയർ റസിഡന്റ് നിയമനം

വയനാട് ഗവ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിൽ ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.എം.ബി.ബി.എസ്, ടി.സി.എം.സി/ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ, മാർക്ക് ലിസ്റ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായി ഓഗസ്റ്റ് ഏഴിന് രാവിലെ 11 ന് മെഡിക്കൽ കോളേജിൽ നടക്കുന്ന വാക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ - 04935 299424.

ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് നിയമനം

പൂക്കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഗ്രേഡ് II തസ്തികയിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. ഒരു ഒഴിവാണ് ഉള്ളത്. എസ്എസ്എൽസി, എ. എൻ. എം സർട്ടിഫിക്കേഷൻ (കെ. എൻ. എം. സി ), എ. എൻ. എം സർട്ടിഫിക്കേഷൻ (ഐ. എൻ. സി), കെ. എൻ. എം. സി രജിസ്ട്രേഷനോടു കൂടിയ എച്ച്. ഡബ്ലിയു. ടി സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. 2025 ഓഗസ്റ്റ് ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്ന തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഓഗസ്റ്റ് 12ന് രാവിലെ 10ന് പൂക്കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ :04832774860.

റിസപ്ഷനിസ്റ്റ് നിയമനം

വട്ടംകുളം ഗ്രാമപഞ്ചായത്തിന് കീഴിലുള്ള വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ റിസപ്ഷനിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കംപ്യൂട്ടർ പരിജ്ഞാനമുള്ള വട്ടംകുളം ഗ്രാമവാസികൾക്ക് മുൻഗണന. ഓഗസ്റ്റ് ആറിന് രാവിലെ 10 ന് അഭിമുഖം നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ഹാജരാകണം. ഫോൺ : 0494 2689820.

അതിഥി അധ്യാപക ഒഴിവ്

പാലക്കാട് വിക്ടോറിയ കോളേജിൽ സുവോളജി വകുപ്പിൽ അതിഥി അധ്യാപക ഒഴിവ്. യു.ജി.സി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. അവരുടെ അഭാവത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കുള്ള ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും. ഉദ്യോഗാർഥികൾ രേഖകളുമായി ആഗസ്റ്റ് ആറിന് രാവിലെ 10ന് കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0491 2576773.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.