- Trending Now:
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജ് മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ ദിവസവേതനത്തിൽ അസി. പ്രൊഫസറെ നിയമിക്കും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് അഞ്ചിന് രാവിലെ 10ന് കൂടിക്കാഴ്ചക്കെത്തണം. ഫോൺ: 0495 2383220.
ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം, കാറ്റഗറി നമ്പർ: 707/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും വൺ ടൈം വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്തവർക്കുള്ള അഞ്ചാംഘട്ട അഭിമുഖം ആഗസ്റ്റ് ആറ്, ഏഴ്, എട്ട് തീയതികളിൽ പിഎസ്സി ജില്ലാ ഓഫീസിൽ നടക്കും. അഡ്മിഷൻ ടിക്കറ്റിൽ പരാമർശിച്ച തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം എത്തണം. പരിഷ്കരിച്ച കെ ഫോം (Appendix-28) പിഎസ്സി വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഹാജരാക്കണം. ഫോൺ: 0495 2371971.
തൃശ്ശൂർ ജില്ലയിലെ കടൽ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ ലൈഫ് ഗാർഡുമാരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് നാലിന് രാവിലെ 11 മണിക്ക് തൃശ്ശൂർ പള്ളിക്കുളത്ത് പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മുൻഗണന മാനദണ്ഡങ്ങൾ എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0487 2441132.
ളാലം: പട്ടികജാതി വികസന വകുപ്പിനു കീഴിൽ പാലായിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് താൽക്കാലിക പാർട്ട് ടൈം ഗണിതം ട്യൂഷൻ അധ്യാപികയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാത്തമാറ്റിക്സ് ബി.എഡ.് ബിരുദമുള്ള യുവതികൾക്ക് അപേക്ഷിക്കാം. യോഗ്യതകൾ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ഓഗസ്റ്റ് എട്ട് അഞ്ചുമണിക്കകം പാലാ മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ളാലം ബ്ലോക്ക് പട്ടികജാതി ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 04822-215015, 8547630067.
മീനങ്ങാടി ഗവ പോളിടെക്നിക് കോളേജിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ ഇലക്ട്രിക്കൽ വയറിങ് ആൻഡ് സർവ്വീസിങ്, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് കോഴ്സുകളിലേക്ക് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുമായി ഓഗസ്റ്റ് എട്ടിന് രാവിലെ 10 ന് കോളെജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ-8281362097
പി.കെ കാളൻ മെമ്മോറിയൽ കോളെജിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് നാലിന് ഓഫീസിൽ എത്തണം. ഫോൺ- 8547005060.
കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നതിന് ആഗസ്റ്റ് 8 ന് പകൽ 11 മണിക്ക് കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. 40 വയസ്സിൽ താഴെ പ്രായമുളള എംഎൽറ്റി ഡിപ്ലോമ/ ബിഎസ് സി എംഎൽറ്റി, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ (നിർബന്ധം) എന്നീ യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. താൽപര്യമുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04869 222978.
ആരോഗ്യ കേരളം ഇടുക്കിയിൽ ആർബിഎസ്കെ നഴ്സ് തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനായി ഓഗസ്റ് 5 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കുയിലിമല സിവിൽ സ്റ്റേഷനിലെ ആരോഗ്യ കേരളം ഇടുക്കി ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത, നിയമനം, എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 04862232221.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.