- Trending Now:
ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴിൽ ജില്ലയിലെ നഗര പ്രദേശങ്ങളിൽ കൊതുക് നശീകരണ പ്രവർത്തങ്ങൾക്കായി 30 ദിവസത്തേക്ക് 109 ജീവനക്കാരെ നിയമിക്കും. യോഗ്യത: എട്ടാം ക്ലാസ്. സ്പ്രേയിങ് ഉൾപ്പെടെയുള്ള ജോലികൾ ചെയ്യാൻ കായികശേഷി ഉള്ളവരാകണം. കൊതുക് നശീകരണ പ്രവർത്തനങ്ങളിൽ മുൻപരിചയം അഭികാമ്യം. പ്രായപരിധി: 50 വയസ്സ്. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 9.30ന് മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ കൂടിക്കാഴ്ചക്കെത്തണം. രജിസ്ട്രേഷൻ രാവിലെ 11ന് അവസാനിക്കും. ഫോൺ: 0495 2370494.
അടൂർ ജനറൽ ആശുപത്രിയിൽ നഗരസഭ പരിധിയിലുള്ള നഴ്സിംഗ് കഴിഞ്ഞ പട്ടികജാതി ഉദ്യോഗാർഥികളെ സ്റ്റൈഫന്റോടുകൂടി സ്റ്റാഫ് നഴ്സ് താൽക്കാലിക തസ്തികയിലേക്ക് നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് എട്ടിന് രാവിലെ 11 ന് നടക്കും. യോഗ്യത: ബിഎസ് സി നഴ്സിംഗ്/ജനറൽ നഴ്സിംഗ്. മാസ വേതനം: ബിഎസ് സി നഴ്സിംഗ്-10,000 രൂപ, ജനറൽ നഴ്സിംഗ്- 8000 രൂപ. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അഭിമുഖത്തിന് അരമണിക്കൂർ മുമ്പ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം. ഫോൺ: 04734 223236.
തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ സെക്യൂരിറ്റി സൂപ്പർവൈസർമാരെയും സെക്യൂരിറ്റി ഗാർഡുകളെയും നിയമിക്കുന്നു. സെക്യൂരിറ്റി സൂപ്പർവൈസർ തസ്തികയിലേക്ക് ആഗസ്റ്റ് നാലിന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ 50 വയസ്സിന് മുകളിലും 62 വയസ്സിനു താഴെയുമായുള്ള വിമുക്ത ഭടന്മാർക്ക് പങ്കെടുക്കാം. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിമുക്ത ഭടന്മാർ അസ്സൽ രേഖകൾ സഹിതം ആഗസ്റ്റ് നാല് തിങ്കളാഴ്ച രാവിലെ 11 മണിക്ക് തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. സെക്യൂരിറ്റി ഗാർഡ് തസ്തിയിലേക്ക് ആഗസ്റ്റ് അഞ്ചിന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ വിരമിച്ച സൈനിക, അർദ്ധസൈനിക കാറ്റഗറിയിൽ ഉൾപ്പെടുന്നവർക്ക് പങ്കെടുക്കാം. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിരമിച്ച സൈനിക, അർദ്ധസൈനിക കാറ്റഗറിയിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം ആഗസ്റ്റ് അഞ്ച് ചൊവ്വാഴ്ച രാവിലെ 11 ന് തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 2200310.
മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രാത്രികാല ഡോക്ടർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എം ബി ബി എസ് സർട്ടിഫിക്കറ്റും ടി സി എം സി സർട്ടിഫിക്കറ്റും അവയുടെ പകർപ്പും സഹിതം മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആഗസ്റ്റ് എട്ടിന് വെള്ളിയാഴ്ച രാവിലെ 11ന് നേരിട്ട് ഹാജരാകണമെന്ന് മുല്ലശ്ശേരി സി എച്ച് സി സൂപ്രണ്ട് അറിയിച്ചു.
കണ്ണൂർ ഗവ. സിറ്റി ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി വിഷയത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് നാലിന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2731094.
ഫിഷിംഗ് ഹാർബറുകൾ, ലാൻഡിംഗ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള സീ റെസ്ക്യൂ സ്ക്വാഡിലേക്ക് റെസ്ക്യൂ ഗാർഡുമാരെ നിയമിക്കുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള, ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം പൂർത്തിയാക്കിയ 20 നും 60 നുമിടയിൽ പ്രായമുള്ളവർക്ക് ആഗസ്റ്റ് അഞ്ച് വരെ അപേക്ഷിക്കാം. അപേക്ഷകൻ കടലിൽ നീന്താൻ കഴിവുള്ളവരും ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മേലധികാരി നിർദേശിക്കുന്ന എല്ലാ ജോലികളും നിർവഹിക്കാനും ജില്ലയിലെ എല്ലാ ഹാർബറുകളിലും ജോലി ചെയ്യുവാൻ സന്നദ്ധതയുള്ളവരുമായിരിക്കണം. 2018 പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്കും, സീ റെസ്ക്യൂ ഗാർഡായി പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് പ്രാദേശിക മത്സ്യഭവൻ ഓഫീസുകളുമായി ബന്ധപ്പെടാം. ഫോൺ: 0497-2731081.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.