Sections

ടീച്ചിങ് അസിസ്റ്റന്റ്, ലക്ചറർ, ഫാർമസിസ്റ്റ്, ട്രേഡ് ടെക്നീഷ്യൻ, കായിക പരിശീലകർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Jul 31, 2025
Reported By Admin
Recruitment opportunities for various posts including teaching assistant, lecturer, pharmacist, trad

ടീച്ചിങ് അസിസ്റ്റന്റ് നിയമനം

വയനാട് ജില്ലയിലെ പൂക്കോട് ഡെയറി സയൻസ് ആൻഡ് ടെക്നോളജി കോളേജ് ഓഫീസിൽ ടീച്ചിങ് അസിസ്റ്റന്റ് (ഡെയറി എഞ്ചിനീയറിങ് -മുസ്ലിം, ഡെയറി കെമിസ്ട്രി -ഈഴവ/തിയ്യ/ബിലവ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അതത് വിഷയങ്ങളിൽ എം.ടെക്കും നെറ്റും. ദിവസ ശമ്പളം: 1750 രൂപ. പ്രായപരിധി: 18-50. വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 11നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഒസി ഹാജരാക്കണമെന്ന് കോഴിക്കോട് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0495 2376179.

ലക്ചറർ നിയമനം

മുട്ടം സർക്കാർ പോളിടെക്നിക്ക് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് ,കെമിസ്ട്രി, ഫിസിക്സ് ലക്ചറർമാരെ നിയമിക്കുന്നതിന് ആഗസ്റ്റ് നാലിന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ വച്ച് അഭിമുഖം നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത, താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും അവയുടെ രണ്ട് പകർപ്പും ബയോഡേറ്റയും സഹിതം കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാക്കണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി ഫസ്റ്റ് ക്ലാസ്സ് ഉള്ള ജീവനക്കാരെയും പരിഗണിക്കും.

ഫാർമസിസ്റ്റ് വോക്ക് ഇൻ ഇന്റർവ്യൂ

കൊട്ടയം: ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിലും ഡിസ്പെൻസറികളിലും ഫാർമസിസ്റ്റ് തസ്തികയിൽ നിലവിലുള്ളതും ഉണ്ടാകാൻ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. നാഗമ്പടത്തുള്ള ജില്ലാ ഹോമിയോ ആശുപത്രിക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ)വച്ച് ഓഗസ്റ്റ് 12ന് ചൊവ്വാഴ്ച രാവിലെ 11ന് വോക്ക് ഇൻ ഇന്റർവ്യൂ നടത്തും. താല്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം നേരിട്ടെത്തണം. പ്രായപരിധി 40 വയസ്സിൽ താഴെ. വിശദവിവരത്തിന് ഫോൺ: 0481-2583516.

ലക്ചറർ, ട്രേഡ് ടെക്നീഷ്യൻ നിയമനം

മേപ്പാടി ഗവ. പോളിടെക്നിക് കോളജിൽ ഇംഗ്ലീഷ് ലക്ചറർ, ട്രേഡ് ടെക്നീഷ്യൻ കാർപെന്ററി/ ഷീറ്റ് മെറ്റൽ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദ്ധമുള്ളവർക്ക് ലക്ചറർ തസ്തികയിലേക്കും ഐടിഐ, വിഎച്ച്എസ്സി, ടിഎച്ച്എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് ട്രേഡ് ടെക്നീഷ്യൻ തസ്തികയിലേക്കും അപേക്ഷിക്കാം. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവയുമായി ഓഗസ്റ്റ് ഒന്നിന് രാവിലെ 10.30 ന് കോളജിൽ നടക്കുന്ന മത്സരപരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുക്കണം. ഫോൺ: 04936 282095, 9400006454.

കായിക പരിശീലകരെ നിയമിക്കുന്നു

സുൽത്താൻ ബത്തേരി ചാമ്പ്യൻസ് എഡ്ജ് സ്പോർട്സ് അക്കാദമിയിലേക്ക് കായിക പരിശീലകരെ നിയമിക്കുന്നു. നെറ്റ് ബോൾ, വോളിബോൾ, ക്രിക്കറ്റ്, ഷട്ടിൽ, ടെന്നീസ്, അത്ലറ്റിക്സ് എന്നിവയിയിലാണ് നിയമനം. യോഗ്യത സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് /ആധാർ എന്നിവ സഹിതം ഓഗസ്റ്റ് ആറിന് രാവിലെ 10.30 ന് സുൽത്താൻ ബത്തേരി നഗരസഭ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി രാവിലെ 10 മണിക്ക് മുൻപ് എത്തണം. ഫോൺ: 9446153019.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.