- Trending Now:
പിണറായി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ പി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫാർമസിസ്റ്റിനെ നിയമിക്കുന്നു. അഭിമുഖം ആഗസ്റ്റ് നാലിന് രാവിലെ 10 മണിക്ക് പിണറായി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടക്കും. ഫോൺ: 0490 2382710.
കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി എച്ച് ക്യൂ ക്യാമ്പിൽ സ്വീപ്പർ, കുക്ക് തസ്തികകളിലെ നാല് ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നു. മുൻപരിചയമുള്ള ഉദ്യോഗാർഥികൾ വോട്ടർ ഐ ഡി/ ആധാർ എന്നിവയുടെ അസ്സൽ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജൂലൈ 31 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് അഭിമുഖത്തിന് എത്തണം. ഇ മെയിൽ: dpoknrl.pol@kerala.gov.in
മാനന്തവാടി ഗവ. പോളിടെക്നിക് കോളജിൽ ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദവും നെറ്റുമാണ് അടിസ്ഥാന യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദമുള്ളവരെ പരിഗണിക്കും. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് ഒന്നിന് രാവിലെ 10 ന് കോളജിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ: 04935 293024, 9847869513.
ചേളാരിയിൽ പ്രവർത്തിക്കുന്ന എ.കെ.എൻ.എം. ഗവ. പോളിടെക്നിക്ക് കോളേജിൽ ഇംഗ്ലീഷ് ആൻഡ് വർക് പ്ലേസ് സ്കിൽ അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇംഗ്ലീഷിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദവും ബിഎഡും സെറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് ഒന്നിന് രാവിലെ 11ന് പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ രേഖകളും പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം.ഫോൺ: 9495082338.
ജൻ ശിക്ഷൺ സൻസ്ഥാൻ മലപ്പുറം (ജെ എസ് എസ്) ഐ.ഐ.ടി മദ്രാസ്സുമായി ചേർന്ന് മലപ്പുറം ജില്ലയിലെ സ്കൂളുകളിൽ നടത്തുന്ന 'ടീച്ച് ടു ലേൺ പദ്ധതിയിലേക്ക് സ്റ്റെം എഡ്യൂക്കേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. ബി.ഇ/ബി.ടെക്/ബി.എസ്.സി. ഫിസിക്സ്/എം.എസ്.സി ഫിസിക്സ്/എം.ടെക് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ അധ്യാപന/പരിശീലന പരിചയവും, മൈക്രോസോഫ്റ്റ് വേഡ്, പി.പി.ടി, മറ്റ് ഡിജിറ്റൽ നൈപുണ്യം, കാഡ് സോഫ്റ്റ് വെയറിൽ പരിചയം, ഇംഗ്ലീഷ് പരിജ്ഞാനം, എന്നിവ ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.താത്പര്യമുള്ളവർ teach2learn.iitmadras@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കണം. അവസാന തിയ്യതി ജൂലൈ 30.
മമ്പാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ തേർഡ് ഗ്രേഡ് ഓവർസിയർ തസ്തികയിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ ജൂലൈ 31ന് രാവിലെ 10.30 ന് നടക്കും. ഐ.ടി.ഐ /ഡിപ്ലോമ /ബി.ടെക് (സിവിൽ എഞ്ചിനീയറിംഗ്) എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0493 1200260.
കല്ലേറ്റുംകര കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിൽ ഡെമോൺസ്ട്രേറ്റർ ഇലക്ട്രിക്കൽ തസ്തികയിലെ താത്കാലിക ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗിലുള്ള മൂന്ന് വർഷത്തെ ഡിപ്ലോമ (ഫസ്റ്റ്ക്ലാസ്) ആണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ 31 വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ഇന്റർവ്യൂവിനായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0480-2720746, 8547005080.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.