Sections

അസിസ്റ്റന്റ് പ്രൊഫസർ, ട്രേഡ്സ്മാൻ, ഓവർസിയർ, ജൂനിയർ റിസർച് ഫെലോ, കാത്ത്ലാബ് ടെക്നീഷ്യൻ, ന്യൂറോ കാത്ത് ലാബ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Jul 29, 2025
Reported By Admin
Recruitment opportunities for various posts including Assistant Professor, Tradesman, Overseer, Juni

ഫിസിക്സ്, കെമിസ്ട്രി അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

നാട്ടകം ഗവണ്മെന്റ് പോളിടെക്നിക് കോളജിൽ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ താത്കാലിക നിയമനം നടത്തും. അതത് വിഷയത്തിൽ ഒന്നാംക്ലാസ് മാസ്റ്റർ ബിരുദമാണ് യോഗ്യത. നെറ്റ് അഭികാമ്യം. അഭിമുഖം 31-ന് രാവിലെ 11-ന്. ഫോൺ: 04812 361884.

മാത്സ്, ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

നാട്ടകം ഗവണ്മെന്റ് പോളിടെക്നിക് കോളജിൽ മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. അതത് വിഷയത്തിൽ ഒന്നാംക്ലാസ് മാസ്റ്റർ ബിരുദമാണ് യോഗ്യത. നെറ്റ് അഭികാമ്യം. അഭിമുഖം ഓഗസ്റ്റ് ഒന്നിന് രാവിലെ 11-ന്. ഫോൺ: 04812 361884.

ട്രേഡ്സ്മാൻ ഒഴിവ്

നാട്ടകം ഗവണ്മെന്റ് പോളിടെക്നിക് കോളജിൽ ട്രേഡ്സ്മാൻ(ടർണിങ്) താത്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി., കെ.ജി.സി.ഇ., ഐ.ടി.ഐ. എന്നിവയിലേതെങ്കിലുമാണ് യോഗ്യത. അഭിമുഖം ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് ഒന്നിന്. ഫോൺ: 04812 361884.

ഓവർസിയറുടെ ഒഴിവ്

തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിലവിലുള്ള ഓവർസിയർ ഗ്രേഡ് 3 തസ്തികയിലെ ഒഴിവിലേക്ക് താല്ക്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. വോക്ക്-ഇൻ-ഇന്റർവ്യൂ ജൂലൈ 31ന് രാവിലെ 10.30ന് നടത്തും. സിവിൽ എൻജിനീയറിംഗ് ഡിപ്ലോമ/ബിരുദം യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2382266.

ജൂനിയർ റിസർച് ഫെലോ ഒഴിവ്

മലപ്പുറം ഗവ. കോളേജിലെ ഫിസിക്സ് വിഭാഗത്തിൽ ജൂനിയർ റിസർച് ഫെലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സിലോ ഫിസിക്കൽ സയൻസിലോ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. സി എസ് ഐ ആർ നെറ്റ്/ യു ജി സി നെറ്റ്/ ഗേറ്റ് എന്നീ മത്സര പരീക്ഷകൾ വിജയിക്കാത്തവരെ പ്രൊജക്ട് അസോസിയേറ്റ് എന്ന തസ്തികയിൽ നിയമിക്കും. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യരായവർ ആഗസ്റ്റ് 18ന് മുൻപ് rohithmanayil@gcmalappuram.ac.in എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആഗസ്റ്റ് 22ന് രാവിലെ ഒൻപതിന് എഴുത്ത് പരീക്ഷയും അഭിമുഖവും നടക്കും. കൂടുതൽ വിവരങ്ങൾ www.gcmalappuram.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 9061734918.

കാത്ത് ലാബ് ടെക്നീഷ്യൻ, ന്യൂറോ ടെക്നീഷ്യൻ വാക്ക് ഇൻ ഇന്റർവ്യൂ

മഞ്ചേരി മെഡിക്കൽ കോളേജിൽ എ.ച്ച്.ഡി.എസിന് കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജൂനിയർ കാത്ത് ലാബ് ടെക്നീഷ്യൻ, ന്യൂറോ ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ജൂലൈ 30 നാണ് അഭിമുഖം. ജൂനിയർ കാത്ത് ലാബ് ടെക്നീഷ്യൻ ഇന്റർവ്യൂ രാവിലെ 10നും ന്യൂറോ ടെക്നീഷ്യൻ ഇന്റർവ്യൂ രാവിലെ 10.30 നും നടക്കും. 45 വയസ് കവിയാത്ത ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം നിശ്ചയിച്ച സമയത്തിന് അര മണിക്കൂർ മുമ്പ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. ഫോൺ: 0483 2762037.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.