Sections

റെനോ ഗ്രൂപ്പ് ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കുന്നു

Saturday, Aug 02, 2025
Reported By Admin
Renault Takes Full Control of Chennai Plant in India

കൊച്ചി: ലോകത്തിലെ ഏറ്റവും ചടുലമായ വാഹന വിപണികളിൽ ഒന്നായ ഇന്ത്യയിൽ റെനോ ഗ്രൂപ്പ് തങ്ങളുടെ വികസന പ്രവർത്തനങ്ങൾ ശക്തമാക്കുന്നു. രാജ്യത്തെ സുപ്രധാന അന്താരാഷ്ട്ര ഹബ് ആക്കി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ചെന്നൈയിലെ തങ്ങളുടെ സംയുക്ത പ്ലാൻറിൻറെ (റെനോ നിസാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്- ആർഎൻഎഐപിഎൽ) നിസാൻറെ കൈവശം ശേഷിച്ചിരുന്ന 51 ശതമാനം ഓഹരികൾ കൂടി സ്വന്തമാക്കുകയും അതിൻറെ പൂർണ ഉടമസ്ഥത കൈവശമാക്കുകയും ചെയ്തു. ആർഎൻഎഐപിഎൽ ഇപ്പോൾ പൂർണമായും റെനോ ഗ്രൂപ്പിൻറെ സംയോജിത സാമ്പത്തിക കണക്കുകൾക്കു കീഴിൽ വരും. റെനോ ഗ്രൂപ്പിൻറെ ഏറ്റവും വലിയ ഡിസൈൻ സെൻറർ ഫ്രാൻസിനു പുറത്ത് ആരംഭിക്കാനുള്ള കൂടുതൽ വിപുലമായ നീക്കങ്ങളുടെ ഭാഗമാണ് ഈ തീരുമാനം.

ഇന്ത്യയിലെ വിൽപന വർധിപ്പിക്കാനും ഈ സുപ്രധാന വ്യവസായ ഹബ്ബിൽ നിന്നുള്ള കയറ്റുമതി വിപുലമാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഈ മാറ്റങ്ങൾക്കു പിന്തുണ നൽകാനായി 2025 സെപ്റ്റംബർ ഒന്നു മുതൽ സ്റ്റെഫാൻ ഡെബ്ലൈസ് റെനോ ഗ്രൂപ്പ് ഇന്ത്യയുടെ സിഇഒ ആയി ചുമതലയേൽക്കും.

ഇന്ത്യയിൽ അടിസ്ഥാനമായുള്ളതും നിസാനുമായി സഹ ഉടമസ്ഥതയിലുള്ളതുമായ മുൻനിര എഞ്ചിനീയറിങ് സെൻററിൻറെ കഴിവുകളെ ആശ്രയിക്കാനും റെനോ ഗ്രൂപ്പ് ഉദ്ദേശിക്കുന്നു. പ്രാദേശിക, അന്താരാഷ്ട്ര വിപണികളിലെ ആവശ്യങ്ങൾക്ക് അനുസൃതമായ വാഹനങ്ങൾ വികസിപ്പിക്കാനും സ്വീകരിക്കാനും ഇതു സഹായിക്കും.

റെനോ ഗ്രൂപ്പിനെ സംബന്ധിച്ച് ഇന്ത്യ ഒരു സുപ്രധാന വിപണിയാണെന്ന് റെനോ ഗ്രൂപ്പ് സിഇഒ ഫ്രാൻകോയിസ് പ്രോവോസ്റ്റ് പറഞ്ഞു. തങ്ങളുടെ പ്രതിബദ്ധതയുള്ള ടീമിൻറേയും പങ്കാളികളുടേയും ശ്രമഫലമായി കഴിഞ്ഞ 14 വർഷത്തിലേറെയായി റെനോ ബ്രാൻഡ് ശക്തമായ വേരുറപ്പിച്ചു. പ്രതിവർഷം ഒരു ലക്ഷത്തിലേറെ വാഹനങ്ങൾ വിൽക്കുന്ന നിലയിലേക്ക് എത്തുകയും ചെയ്തു. അദ്ദേഹം കൂട്ടിച്ചേർത്തു.

350-ൽ ഏറെ വിൽപന കേന്ദ്രങ്ങളും 450-ൽ ഏറെ സർവീസ് പോയിൻറുകളുമായി റിനോ ബ്രാൻഡ് ഇന്ത്യയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.