Sections

കേന്ദ്ര ടെക്സ്റ്റയില്‍സ് മന്ത്രാലയത്തിത്തിന് കീഴിൽ സൗജന്യ പരിശീലനം

Wednesday, Jun 08, 2022
Reported By MANU KILIMANOOR

വസ്ത്ര വ്യവസായം ; കേന്ദ്ര ടെക്സ്റ്റിൽസ് മന്ത്രാലയത്തിത്തിന് കീഴിൽ  സൗജന്യ പരിശീലനം 


കേന്ദ്ര ടെക്സ്റ്റിൽസ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ വസ്ത്രവ്യവസായരംഗത്ത് വിദഗ്ധ ട്രേഡുകളിൽ തൊഴിലാളികളെ വാർത്തെടുക്കുന്നതിനുള്ള `സമർഥ്' പദ്ധതി പ്രകാരം കേരളത്തിൽ 1975 പേർക്കു സൗജന്യ പരിശീലനം നൽകുന്നു. ജൂലൈയിൽ തുടങ്ങുന്ന ആദ്യ ബാച്ചിൽ രണ്ടു കേന്ദ്രങ്ങളിലായി 395 പേർക്ക് അവസരമുണ്ട്. 30 വരെ അപേക്ഷിക്കാം.

രണ്ടു മാസമാണു പരിശീലനം. ചുമതല കേരള സർക്കാർ സ്ഥാപനമായ കണ്ണൂർ ഐഐഎച്ച്ടി ക്കാണ്. ഫോൺ: 0497-2835390; mi: www.iihtkannur.ac.in

കണ്ണൂരിൽ 11 ട്രേഡുകളിൽ പരിശീലനമുണ്ട്. ഹാം വീവർ (ഫ്രെയിം വീവർ, 30 സീറ്റ്), ഹാൻഡ് ഡൈയിങ് ഓപ്പറേറ്റർ (20), ഹാനു ബ്ലോക് പ്രിന്റിങ് (20), ഡോബി ഹാൻം വീവർ (20), ജക്കാർഡ് ഹാൻം വീവർ (20), കാഡ് (CAD) ഓപ്പറേറ്റർ (15), തയ്യൽ മെഷീൻ ഓപ്പറേറ്റർ (30), പാറ്റേൺ മേക്കർ (20), ഫാ (ബിക് ചെക്കർ (20), ഓവർലോക്ക് & ഫ്ലാറ്റ് ലോക്ക് മെഷീൻ (10), ഗാർമെന്റ് ചെക്കർ (20)

തിരുവനന്തപുരത്തെ ബാലരാ മപുരം കേന്ദ്രത്തിൽ കാഡ് ഓപ്പറേറ്റർ, ഓവർലോക്ക് & ഫ്ലാറ്റ് ലോക്ക് മെഷീൻ, ഗാർമെന്റ് ചെക്കർ എന്നിവയൊഴികെ ബാക്കി 8 ട്രേഡുകളും പരിശീലിക്കാം. പ്രവേശനത്തിനു മിനിമം യോ ഗ്യത നിർദേശിച്ചിട്ടില്ല.

പേര്, വയസ്സ്, വിദ്യാഭ്യാസയോഗ്യത, ആധാര് നമ്പർ തുടങ്ങിയ - വിവരങ്ങൾ ചേർത്ത് വെള്ളക്കട ലാസിൽ അപേക്ഷ The Executive Director എന്ന പേരിൽ കണ്ണൂർ ൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കാം. knriiht@gmail.com ക്ക് ഇ-മെയിലായി അയയ്ക്കുകയുമാകാം. അപേക്ഷാഫീയില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.