- Trending Now:
കോവിഡ് കാലഘട്ടത്ത് പലരും ഒരു ഹോബിയായും പിന്നീട് ഉപജീവനമാര്‍ഗ്ഗമായും മാറ്റിയ ഒരു സംരംഭക മേഖലയാണ് മത്സ്യം വളര്‍ത്തല്‍. കോവിഡിന് ശേഷം ഈ മേഖലയില്‍ ഉണ്ടായ സംരംഭക വര്‍ദ്ധനവ് പലരെയും ഇതില്‍ നിന്നും പിന്തിരിപ്പിച്ചു. ഗവണ്‍മെന്റ് സ്‌കീമുകള്‍ അനുസരിച്ചും മറ്റു സബ്‌സിഡികള്‍ ഉപയോഗിച്ചുകൊണ്ടും വിജയകരമായി മത്സ്യകൃഷി നടത്തുകയാണ് തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ ബിനു എന്ന കര്‍ഷകന്‍. തന്റെ 80 സെന്റ് വസ്തുവില്‍ 40 സെന്റ് ഓളം മത്സ്യകൃഷിക്ക് ആയി മാറ്റിവെച്ചുകൊണ്ട് വിജയകരമായി മത്സ്യകൃഷി നടത്തിവരികയാണ് അദ്ദേഹം. ഫിഷറീസില്‍ നിന്നും ലഭിച്ച സിലോപ്പി മത്സ്യക്കുഞ്ഞുങ്ങളെ കൃഷി ചെയ്തു കൊണ്ട് ആണ് അദ്ദേഹം തന്റെ മത്സ്യ കൃഷി ആരംഭിച്ചത്. തുടര്‍ന്ന് പലവിധ മത്സ്യങ്ങള്‍ കൃഷി ചെയ്യുകയും അവയിലും വിജയം കണ്ടെത്തിയിരിക്കുകയാണ് ബാബു. ഇനിയും പുതുതായി വ്യത്യസ്ത ഇനത്തിലുള്ള പലവിധം മത്സ്യങ്ങളെ കൃഷിചെയ്യാനും തന്റെ സംരംഭം വലുതാക്കാനുള്ള പദ്ധതിയിലും ആണ് അദ്ദേഹം.ക്രാഫ്റ്റ് ആന്‍ഡ് ക്രാപസിന്റെ ഈ എപ്പിസോഡില്‍ നമുക്ക് ബാബു ചേട്ടന്റെ വിജയ രഹസ്യങ്ങളും പുത്തന്‍ സംരംഭകരോട് അദ്ദേഹത്തിന് പറയാനുള്ളത് എന്താണ് എന്നും കാണാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.