Sections

ക്യാൻസറും പാരമ്പര്യവും

Friday, Mar 22, 2024
Reported By Soumya
Cancer and heredity

എത്ര മരുന്നുകൾ കണ്ടെത്തിയെന്ന് പറഞ്ഞാലും കാൻസർ എന്ന രോഗത്തെ ഇന്നും പലർക്കും ഭയമാണ്. ക്യാൻസറുമായി ബന്ധപ്പെട്ട് പല പഠനങ്ങളും ഇന്ന് നടന്നുവരുന്നുണ്ട്. എന്നാൽ ഈ രോഗത്തെ കുറിച്ച് ആളുകളിൽ ഇപ്പോഴും പല ആശങ്കകളും നിലനിൽക്കുന്നു. പലർക്കുമുളള സംശയമുള്ള കാര്യമാണ് ക്യാൻസർ പാരമ്പര്യമായി വരുന്നതാണോ എന്ന്. ക്യാൻസർ രോഗം പൊതുവേ പാരമ്പര്യ രോഗമല്ല. എന്നാൽ ചില ക്യാൻസറുകൾ പാരമ്പര്യ സ്വാഭാവം കാണിക്കാറുണ്ട്. സ്തനാർബുദം, വൻകുടലിലെ അർബുദം, അണ്ഡാശയ ക്യാൻസർ, പ്രോസ്റ്റേറ്റ് ക്യാൻസർ തുടങ്ങിയവയാണ് പാരമ്പര്യമായി കൈമാറാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പാരമ്പര്യം മൂലമുള്ള കാൻസർ 5-10 ശതമാനം കാൻസർ രോഗികളിൽ ആണ് കാണുന്നത്. എന്ന് പറഞ്ഞാൽ നൂറ് രോഗികളിൽ അഞ്ചോ പത്തോ പേർക്ക് പാരമ്പര്യം മൂലം കാൻസർ വരുന്നു.

പാരമ്പര്യം എന്നതുകൊണ്ട് അമ്മയ്ക്ക് രോഗം വന്നാൽ നിർബന്ധമായും മകൾക്ക് വരുമെന്നല്ല ഉദ്ദേശിക്കുന്നത്. എന്നാൽ കുടുംബത്തിൽ ഈ രോഗം ഇല്ലാത്ത ഒരാളേക്കാൾ നേരിയ സാധ്യത കൂടുതൽ എന്നു മാത്രമാണ് ഈ പഠനങ്ങൾ സൂചിപ്പിക്കുന്നത്. പാരമ്പര്യം മൂലമുള്ള കാൻസർ പൊതുവെ ചെറുപ്പക്കാരിൽ ആണ് കണ്ടുവരുന്നത്. എങ്കിലും പ്രായം മാത്രം ആശ്രയിച്ചല്ല ഈ സാധ്യത വിലയിരുത്തുന്നത് എന്ന് ശ്രദ്ധിക്കുക.

മ്യൂട്ടേഷൻ സംഭവിച്ച BRCA 1 അല്ലെങ്കിൽ BRCA 2 എന്നീ ജീനുകളുള്ള സ്ത്രീകൾക്ക് സ്തനാർബുദ സാധ്യത കൂടുതലാണ്. 40 വയസ്സു കഴിഞ്ഞാൽ സ്ത്രീകൾ നിർബന്ധമായും മാമോഗ്രാം ചെയ്യണം. ബന്ധുക്കളിലാർക്കെങ്കിലും സ്തനാർബുദം ഉണ്ടായിട്ടുണ്ടെങ്കിൽ രോഗിയുടെ കൂടി സമ്മതത്തോടെ ബി.ആർ.സി.എ. (BRCA) മ്യൂട്ടേഷൻ ഉണ്ടോ എന്നറിയാനുള്ള പരിശോധന നടത്തുന്നു. യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്യാൻസർ റിസർച് നടത്തിയ പഠനത്തിൽ പറയുന്നു. ശാരീരിക പ്രവർത്തനങ്ങൾ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും പാരമ്പര്യ സാധ്യതയുളളതിനാൽ അത്തരക്കാർ കൃത്യമായ പരിശോധനകൾ കൊണ്ടും (മാമോഗ്രഫി, സ്തനപരിശോധന) ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ടും രോഗ നിർണ്ണയം നടത്താവുന്നതാണ്. നേരത്തെ കണ്ടെത്തിയാൽ ക്യാൻസർ രോഗം ചികിത്സിച്ചുമാറ്റാവുന്നതാണ്.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.