Sections

ബിസിനസ് അവസരം - വിവിധ പദ്ധതികളിലേക്ക് ടെൻഡറുകൾ സമർപ്പിക്കാം

Friday, Jan 27, 2023
Reported By Admin
tender invited

ടെൻഡറുകൾ ക്ഷണിച്ചു


രജിസ്റ്ററുകൾ പ്രിന്റ് ചെയ്യുന്നതിനും, കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനും ടെൻഡറുകൾ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോന്നി ശിശുവികസന പദ്ധതി ഓഫീസ് പരിധിയിൽപ്പെട്ട അരുവാപ്പുലം, കോന്നി, തണ്ണിത്തോട് എന്നീ പഞ്ചായത്തുകളിലെ 95 അങ്കണവാടികളിൽ ആവശ്യമായ രജിസ്റ്ററുകൾ പ്രിന്റ് ചെയ്യുന്നതിനും, കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനും സീൽ ചെയ്ത ടെൻഡറുകൾ വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി മൂന്നിന് പകൽ 2.30 വരെ.

മുല്ലശ്ശേരി ഐസിഡിഎസ് പ്രോജക്ടിലെ 100 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിനു അംഗീകൃത സ്ഥാപനനഗളിൽനിന്ന് മത്സര സ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചു. അടങ്കൽ തുക രണ്ട് ലക്ഷം. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 2 ഉച്ചയ്ക്ക് ഒരുമണി. ഫോൺ: 0487 2265570, 8111802521.

നിലമ്പൂർ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ കീഴിലുള്ള 97 അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിജൻസി സാമഗ്രികൾ വിതരണം ചെയ്യുന്നതിനും അങ്കണവാടികളിലേക്ക് ആവശ്യമായിട്ടുള്ള രജിസ്റ്ററുകളും ഫോറങ്ങളും പ്രിന്റ് ചെയ്യുന്നതിനും സന്നദ്ധരായ വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് ഫോമുകൾ ഫെബ്രുവരി 4ന് ഉച്ചക്ക് രണ്ടിനകം ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, നിലമ്പൂർ, ചന്തകുന്ന് (പി.ഓ), മലപ്പുറം-679329 എന്ന വിലാസത്തിൽ എത്തിക്കണം. ഫോൺ: 04931 221516.

ആലപ്പുഴ വനിത ശിശു വികസന വകുപ്പിൽ ഹരിപ്പാട് ഐ.സി.ഡി.എസ്. പ്രോജക്ടിലെ 149 അങ്കണവാടികളിൽ വിതരണം ചെയ്യുന്നതിനുള്ള കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ജനുവരി 30-ന് വൈകിട്ട് മൂന്നു വരെ ടെൻഡർ നൽകാം. ഫോൺ: 9446505259.

കോന്നി അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ കീഴിൽ 107 അങ്കണവാടികളിൽ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ഫെബ്രുവരി ഏഴിന് ഉച്ചയ്ക്ക് ഒന്നുവരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് കോന്നി ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0468 2 333 037.

ലാബുകൾക്കാവശ്യമായ ഉപകരണങ്ങൾ നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ മാവേലിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് 2022-23 വാർഷിക പദ്ധതി പ്രകാരം ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകൾക്കാവശ്യമായ ഉപകരണങ്ങൾ നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചക്ക് ഒരുമണി വരെ ടെൻഡർ നൽകാം. ഫോൺ: 9496257004, 8075120624.

അയ്യന്തോൾ ജി എച്ച് എസ് എസിലെ വിവിധ ലാബുകളിലേയ്ക്ക് ആവശ്യമായ ലാബ് ഉപകരണങ്ങൾ നൽകാൻ തയ്യാറുള്ള സ്ഥാപനങ്ങളിൽ നിന്ന് മുദ്രവെച്ച ദർഘാസ് ക്ഷണിക്കുന്നു. അടങ്കൽ തുക: 2 ലക്ഷം രൂപ. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 6 ഉച്ചയ്ക്ക് 1 മണി. ഫോൺ: 0487- 2363437

പെരിങ്ങോം ഗവ. കോളേജ് ഫിസിക്സ് ലാബിലേക്ക് വിവിധ ഉപകരണങ്ങൾ വാങ്ങാൻ ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 31ന് രാവിലെ 11 മണിവരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 04985 295440. ഇ മെയിൽ: gcperingome.dce@kerala.gov.in വെബ് സൈറ്റ് : https://www.gcpnr.org

തെങ്ങമം ഗവ. ഹയർസെക്കണ്ടറി വിദ്യാലയത്തിൽ ലാബോറട്ടറി ഉപകരണങ്ങൾ വാങ്ങുന്നതിനായി അംഗീകൃത ഏജൻസികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് രണ്ട് മണി വരെ

ലേലം

മട്ടന്നൂർ അഡീഷണൽ ജില്ലാ ട്രഷറിയിൽ അധികമുള്ളതും ഉപയോഗ ശൂന്യവുമായ ഫർണിച്ചറുകൾ ജനുവരി 28ന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ ട്രഷറി ഓഫീസിൽ ലേലം ചെയ്യും. 27ന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0490 2471006, 2471007.

കോടതി കുടിശ്ശിക ഈടാക്കാൻ ജപ്തി ചെയ്ത കോളാരി അംശം ദേശത്ത് റീ സ 70/2ൽ പെട്ട 0.0384 ഹെക്ടർ വസ്തുവിൽ 1/4 ഭാഗം വസ്തുവും അതിലുൾപ്പെട്ട സകലതും ജനുവരി 28ന് രാവിലെ 11.30ന് കോളാരി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിലും കോളാരി വില്ലേജ് ഓഫീസിലും ലഭിക്കും.

മോജോ കിറ്റിനായി വിവിധ സാമഗ്രികൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമ പദ്ധതികളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് മോജോ കിറ്റിനായി വിവിധ സാമഗ്രികൾ (ആക്സസറികൾ) വാങ്ങുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസ് ക്വട്ടേഷൻ ക്ഷണിച്ചു. 2023 ഫെബ്രുവരി ഒന്നിന് വൈകിട്ട് നാല് വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫെബ്രുവരി ഒന്നിന് വൈകിട്ട് 4.30ന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0468 2 222 657.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.