ബിസിനസ് മാനേജ്മെന്റ് എന്നു പറയുന്നത് ഒരു സ്ഥാപനത്തെ കാര്യക്ഷമമായി നിയന്ത്രിച്ച് ലക്ഷ്യത്തിലെത്തിക്കുന്ന പ്രക്രിയയാണ്. ഒരു സ്ഥാപനത്തിലെ മാനവവിഭവം, സാമ്പത്തികം, മാർക്കറ്റിംഗ്, ഉൽപാദനം, സേവനം തുടങ്ങിയ എല്ലാ മേഖലകളെയും ഒരുമിച്ച് നിയന്ത്രിച്ച് മുന്നോട്ട് കൊണ്ടുപോകുന്നത് തന്നെയാണ് മാനേജ്മെന്റിന്റെ മുഖ്യലക്ഷ്യം. ബിസിനസ് മാനേജ്മെന്റ് ഭാഗമായി എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
- ഒരു സ്ഥാപനത്തിന്റെ ലക്ഷ്യം എന്താണെന്ന് കണ്ടെത്തി അതിന് വേണ്ടുന്ന കാര്യങ്ങൾ ആസൂത്രണം ചെയ്യുക.
- നിങ്ങളുടെ സ്ഥാപനത്തിന് അനുയോജ്യമായ സ്റ്റാഫുകളെ കണ്ടെത്തി പരിശീലനം നൽകുക.
- നിങ്ങളുടെ ലക്ഷ്യത്തിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടി സ്റ്റാഫുകളെ പ്രചോദിപ്പിക്കുകയും അതിനുവേണ്ടി അവരെ തയ്യാറാക്കുകയും ചെയ്യുക.
- അതാത് ദിവസങ്ങളിലുള്ള സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കുകയും അതിൽ തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുകയും ചെയ്യുക.
- വിപണി പഠനം നടത്തുക, സാധ്യതകളും വെല്ലുവിളികളും മനസ്സിലാക്കുക.
- ജീവനക്കാരെ ലക്ഷ്യത്തിലേക്ക് നയിക്കാൻ ഉചിതമായ പ്രതിഫലം, അംഗീകാരം, സൗകര്യങ്ങൾ നൽകുക.
- വരുമാനവും ചെലവും നിയന്ത്രിക്കുക. ലാഭ-നഷ്ട കണക്കുകൾ വിലയിരുത്തുക. ഭാവി നിക്ഷേപങ്ങൾക്ക് ആസൂത്രണം നടത്തുക.
- ഉൽപ്പന്നം വിപണിയിൽ എത്തിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുക. വിലനിർണ്ണയം, പരസ്യം, പ്രമോഷൻ, ഉപഭോക്തൃ ബന്ധം എന്നിവ ഉറപ്പാക്കുക.
- പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുക. ഡിജിറ്റൽ മാർക്കറ്റിംഗ്, ഓൺലൈൻ ബിസിനസ്, ഓട്ടോമേഷൻ എന്നിവ ഉപയോഗിക്കുക.
- ഉൽപ്പന്നങ്ങളും സേവനങ്ങളും ഗുണമേന്മ ഉറപ്പാക്കുക. ISO, സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷനുകൾ പാലിക്കുക.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.

ബിസിനസുകാരൻ സുഹൃത്തുക്കളെ സൃഷ്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.