Sections

ബിസിനസുകാരൻ സുഹൃത്തുക്കളെ സൃഷ്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Friday, Aug 15, 2025
Reported By Soumya
How to Build Quality Business Friendships

ഒരു ബിസിനസുകാരൻ സുഹൃത്തുക്കളെ സൃഷ്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് നിലവാരമുള്ള ആൾക്കാരായിരിക്കണം. നിലവാരമില്ലാത്ത ആളുകളുടെ സുഹൃത്ത് ബന്ധങ്ങൾ നിങ്ങളുടെ ബിസിനസിനെ പരാജയത്തിലേക്ക് കൊണ്ടുപോകും. അതുപോലെ തന്നെ പലതരത്തിലുള്ള സുഹൃത്തുക്കൾ ആവശ്യമാണെങ്കിലും ബിസിനസ് അറിയാവുന്ന അല്ലെങ്കിൽ ബിസിനസിൽ വിജയിച്ച സുഹൃത്തുക്കൾ നിങ്ങൾക്ക് ചുറ്റും ഉണ്ടാകുന്നത് വളരെ നല്ലതാണ്. മികച്ച ബിസിനസ് സുഹൃത്തുക്കളെ നേടുന്നതിന് വേണ്ടി അല്ലെങ്കിൽ നിങ്ങൾക്ക് യോജിച്ച സുഹൃത്തുക്കളെ സമ്പാദിക്കുന്നതിനുള്ള മാർഗങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • ബിസിനസ് മീറ്റിങ്ങിനോ അല്ലെങ്കിൽ പല സ്ഥലങ്ങളിൽ പോകുന്ന സമയത്ത് മികച്ച ബിസിനസുകാരെ കണ്ടെത്തുവാനുള്ള പ്രത്യേക ശ്രദ്ധ നിങ്ങൾക്ക് ഉണ്ടാകണം. വിജയിച്ച ബിസിനസുകാരോട് നിങ്ങൾ സ്വയം പോയി പരിചയപ്പെടാൻ മടിക്കരുത്. നിങ്ങളാരാണ് നിങ്ങൾ എന്ത് ചെയ്യുന്നു എന്നുള്ള കാര്യങ്ങൾ അയാളുമായി സംസാരിച്ച് ഒരു സുഹൃത്ത് ബന്ധം ഉണ്ടാക്കാൻ വേണ്ടി ശ്രമിക്കണം.
  • നിങ്ങൾ കാണുന്ന ആളിന്റെ പേര് വളരെ വ്യക്തമായി മനസ്സിലാക്കുകയും ഉച്ചാരണ ശുദ്ധിയോടെ ആ പേര് അവരെ വിളിക്കാൻ നിങ്ങൾക്ക് സാധിക്കണം.
  • സുഹൃത്തുക്കൾ ആക്കാൻ ആഗ്രഹിക്കുന്ന അത്തരത്തിലുള്ള ആൾക്കാരോട് നിങ്ങളുടെ ബിസിനസിലേക്ക് അവരുടെ ഉപദേശങ്ങൾ ചോദിക്കാം. ഉപദേശങ്ങൾ അവർ പറയുമ്പോൾ അവരെ തടസ്സപ്പെടുത്താതെ അവർ പറയുന്നത് വളരെ വ്യക്തമായി കേൾക്കുക.
  • നിങ്ങൾ അവരോട് സംസാരിക്കുമ്പോൾ സന്തോഷപ്രദമായ കാര്യങ്ങളാണ് കൂടുതൽ പറയേണ്ടത്. എപ്പോഴും ഉത്സാഹ ഭരിതനായി നിൽക്കുക. നെഗറ്റീവായ ഒരു കാര്യവും അവരുമായി ഷെയർ ചെയ്യാൻ വേണ്ടി ശ്രമിക്കരുത്.
  • മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ട് ഒരിക്കലും സംസാരിക്കരുത്. അവരുടെ മുന്നിൽ വച്ച് മറ്റൊരാളെ കുറ്റപ്പെടുത്തി സംസാരിക്കുകയാണെങ്കിൽ അവർ ആദ്യം അത് കേൾക്കുമെങ്കിലും മനസ്സിൽ നമ്മളെ കുറിച്ച് നെഗറ്റീവ് ആയി ചിന്തിക്കാനുള്ള സാധ്യതയുണ്ട്.
  • പരിചയപ്പെടുന്ന ആൾക്കാരെ അവർക്ക് ശല്യം ചെയ്യാതെ മാസത്തിൽ ഒരിക്കൽ ഒരു ഫോൺകോൾ വഴിയോ മെസ്സേജ് അയച്ചു പരിചയം പുതുക്കുക.
  • ഇല്ലാത്ത കാര്യങ്ങൾ പറയാതിരിക്കുക. ചില ആളുകൾ അവരുടെ ബിസിനസിനെക്കുറിച്ച് വിജയകരമാണെന്ന് കാണിക്കാൻ വേണ്ടി ഇല്ലാത്ത കാര്യങ്ങൾ പറയാൻ ശ്രമിക്കാറുണ്ട്. ബിസിനസിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പിന്നീട് അവർ അത് മനസ്സിലാക്കുകയാണെങ്കിൽ നിങ്ങളോട് പിന്നീട് അടുക്കാൻ പ്രയാസമായിരിക്കും.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.