Sections

ക്രിപ്‌റ്റോ കാര്യത്തില്‍ വ്യക്തത ബജറ്റിലുണ്ടാകുമോ ?

Tuesday, Feb 01, 2022
Reported By admin
Budget

ഉറപ്പായും ബജറ്റില്‍ പരാമര്‍ശിക്കുന്ന ചില സംഗതികളുണ്ട്

 


തുടര്‍ച്ചയായി നാലാം തവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് രാജ്യത്തെ ബിജെപി സര്‍ക്കാര്‍.കൊവിഡ് സാമ്പത്തിക പ്രതിസന്ധി കാലത്ത് ഈ ബജറ്റ് തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള ജനക്ഷേമ ബജറ്റ് ആകുമെന്ന പ്രതീക്ഷകള്‍ക്ക് ഇനി മണിക്കൂറുകളുടെ പിന്‍ബലം.ഉറപ്പായും ബജറ്റില്‍ പരാമര്‍ശിക്കുന്ന ചില സംഗതികളുണ്ട് അവ എന്താണെന്ന് നോക്കിയാലോ ?

വര്‍ക്ക് ഫ്രം ഹോം സാഹചര്യം കണക്കിലെടുത്ത്, 2022 ലെ ബജറ്റില്‍ നികുതികള്‍ കണക്കാക്കുമ്പോള്‍ ഹോം, ഓഫീസ് ചെലവുകള്‍ക്ക് കിഴിവാണു ശമ്പളവരുമാനക്കാര്‍ പ്രതീക്ഷിക്കുന്നത്.

കോവിഡിന്റെ തുടക്കം മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ആളുകളുടെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സാധാരണക്കാര്‍ക്കും ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്നതിന്, ഇന്‍ഷുറന്‍സിനെ 5% ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം

ഇലക്ട്രിക് വാഹനങ്ങളും വായ്പയും പ്രോല്‍സാഹിപ്പിക്കുന്നതിനുമായി ഇ.വികളെ മുന്‍ഗണനാ വായ്പയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.

ഇന്ത്യയിലെ ക്രിപ്‌റ്റോ നിയമനിര്‍മ്മാണത്തെ ചുറ്റിപ്പറ്റിയുള്ള ഉത്തരം തേടുമ്പോള്‍, ആഭ്യന്തര ക്രിപ്‌റ്റോ, ബ്ലോക്ക്‌ചെയിന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതി, നിയമനിര്‍മ്മാണം, ഇളവുകള്‍, നിയന്ത്രണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തത ആവശ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.