- Trending Now:
നിലവില്‍ സാധാരണക്കാരെ പോലും ആകാംഷയുടെ മുള്‍ മുനയില്‍ നിര്‍ത്തി കൊണ്ടാണ് കേന്ദ്രം ബജറ്റ് അവതരണത്തിന് തുടക്കം കുറിക്കുന്നത്.വലിയ പ്രതീക്ഷകളും അതോടൊപ്പം ഭീതിയും ഈ ബജറ്റിനെ ചുറ്റിപ്പറ്റിയുണ്ട്.
കാര്‍ഷിക,വിനോദ,ചെറുകിട സംരംഭക മേഖലകളടക്കം ഏവരും കഴിഞ്ഞ കുറച്ചുകാലമായി അനുഭവിക്കുന്ന ദുരിതത്തില്‍ നിന്ന് കരകയറാനുള്ള സഹായം ബജറ്റിലുണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ്.
പ്രധാനമായും സാധാരണക്കാരെ ലക്ഷ്യം വെച്ചാകും നിര്‍മ്മല സീതാരാമന്‍ തന്റെ ബജറ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ടാകുക.കോവിഡിനെ തുടര്‍ന്ന് അതിശക്തമായ സാമ്പത്തിക അസന്തുലിതാവസ്ഥ അതിജീവിക്കാനുള്ള ശ്രമത്തിന് ഊന്നല്‍ നല്‍കി കൊണ്ടു തന്നെയാകും ബജറ്റ് ആരംഭിക്കുക.
സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ ഏതായാലും ഉണ്ടാകും അതോടൊപ്പം ചെറുകിട ലഘു സംരംഭങ്ങള്‍ക്ക് ക്രെഡിറ്റ് ലിങ്ക് പദ്ധതിക്ക് പുറമെ സഹായകമാകുന്ന പദ്ധതികളും മറ്റും പ്രഖ്യാപിച്ചേക്കും.നഷ്ടപ്പെട്ട സാമ്പത്തിക വളര്‍ച്ച എങ്ങനെ ഉയര്‍ത്തി കൊണ്ടുവരും എന്ന് ബജറ്റ് വിശദമാക്കും.
ഫുഡ് ബിസിനസിന് fssai ലൈസന്‍സ് വേണം എന്നാല്‍ ഇനിയും സംശയം ബാക്കിയുണ്ടല്ലേ?... Read More
വിനോദ സഞ്ചാര മേഖല പോലെ തകര്‍ന്നുപോയ മേഖലകളെ ഉയര്‍ത്തി കൊണ്ടുവരാനുള്ള പ്രയത്‌നം ബജറ്റിലും പ്രകടമായേക്കാം.ക്രെഡിറ്റ് ലിങ്ക് പദ്ധതി പോലുള്ള കൂടുതല്‍ പേരിലേക്ക് എത്തിച്ച് ഉത്പാദക മേഖലയിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കാനുള്ള നടപടികള്‍ക്കാകും പ്രാധാന്യം.
ശമ്പളക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന ആദായ നികുതി മാറ്റങ്ങള്‍, സാധാരണക്കാര്‍ക്ക് നേട്ടമാകുന്ന സബ്‌സിഡികള്‍,ചെറുകിട സംരംഭങ്ങള്‍ക്കുള്ള പ്രഖ്യാപനങ്ങള്‍,കാര്‍ഷിക മേഖലയിലെ വളര്‍ച്ച നഷ്ടമാകാതിരിക്കാനുള്ള നീക്കങ്ങള്‍ എന്നിവ ബജറ്റില്‍ ഉണ്ടാകും.കഴിഞ്ഞു പോയ വര്‍ഷങ്ങളെക്കാള്‍ സാമ്പത്തികമായി തളര്‍ന്നിരിക്കുന്ന ഈ അവസരത്തില്‍ മുകളില്‍ പറഞ്ഞ വിഷയങ്ങളെ പൂര്‍ണമായി പ്രോത്സാഹിപ്പിച്ചൊരു ബജറ്റ് അവതരിപ്പിക്കുന്ന അതീവ ക്ലേശകരം തന്നെയാണ്.ദീര്‍ഘകാല പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ഒരു ബജറ്റ് തന്നെ ആയിരിക്കുമോ ഇതെന്ന് ഉടനെ അറിയാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.