Sections

കേന്ദ്രം കണ്ണ് തുറക്കുമോ? കേരളത്തിന്റെ ബജറ്റ് പ്രതീക്ഷകള്‍ ഇതൊക്കെ

Tuesday, Feb 01, 2022
Reported By admin
Budget

കോവിഡ് പ്രതിരോധമടക്കം ഹെല്‍ത്ത് മിഷന്റെ സഹായം ആരോഗ്യ മേഖലക്ക് പൂര്‍ണമാക്കുക. പ്രത്യേക പാക്കേജും കോവിഡിനെ നേരിടാന്‍ പ്രതീക്ഷിക്കുന്നു

 

ബിജെപിയുടേതെന്ന് പറയാന്‍ ഒരു പ്രതിനിധി പോലുമില്ലാത്ത കേരളത്തിന് കേന്ദ്രം അകമഴിഞ്ഞ സഹായം നല്‍കുമെന്ന പ്രതീക്ഷയൊന്നും സാമ്പത്തിക വിദഗ്ധര്‍ക്ക് പോലുമില്ല.സംസ്ഥാനത്തിന് അര്‍ഹമായ പരിഗണന കേന്ദ്രം നല്‍കുമോ എന്നത് രാഷ്ട്രീയ നീരീക്ഷകരെയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

റെയില്‍വേ വികസനത്തിനെ ചുവട് പിടിച്ച് സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിനുള്ള സഹായം ആണ് പ്രധാനമായും കേരളം ലക്ഷ്യം വെയ്ക്കുന്നത്.ഈ പദ്ധതിക്കായി വകയിരുത്തുന്ന തുകയും വളരെ പ്രധാനമാണ്. കഴിഞ്ഞ വട്ടവും ബജറ്റില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ മൈന്‍ഡ് ചെയ്തിരുന്നില്ല.

ഇന്ധന വിലയിലെ സെസും സര്‍ചാര്‍ജ്ജും മാറ്റുമോ എന്നതാണ് അടുത്ത കാര്യം. മാറ്റിയാല്‍ അത് സംസ്ഥാനത്തിന് വളരെ ഉപകാരമായിരുന്നു.കോവിഡ് പ്രതിരോധമടക്കം ഹെല്‍ത്ത് മിഷന്റെ സഹായം ആരോഗ്യ മേഖലക്ക് പൂര്‍ണമാക്കുക. പ്രത്യേക പാക്കേജും കോവിഡിനെ നേരിടാന്‍ സംസ്ഥാനം പ്രതീക്ഷിക്കുന്നു


വാക്‌സിന്‍ ഗവേഷണം, കേരളത്തിന് മാത്രമായി ഒരു എയിംസ്, റബ്ബറിന്റെ താങ്ങുവില,കാര്‍ഷിക പാക്കേജുകള്‍, കോവിഡ് പാക്കേജുകള്‍ തുടങ്ങി ഒരുപാട് പദ്ധതികളും ആവശ്യങ്ങളും കേരളത്തിന്റെ ഭാഗത്ത് നിന്നുണ്ട്.

അടിസ്ഥാന സൗകര്യ വികസനം, മെട്രോ റെയില്‍ രണ്ടാം ഘട്ടം ദേശിയ പാതാ വികസനങ്ങള്‍, ശബരി റെയില്‍ പാത തുടങ്ങിയ കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങളൊക്കെ കടലാസില്‍ തന്നെ അവശേഷിക്കേ വലിയ പ്രതീക്ഷയൊന്നും കേരളം ചുമക്കേണ്ടതില്ലെന്ന അഭിപ്രായമാണ് വിദഗ്ധര്‍ പങ്കുവെയ്ക്കുന്നത്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.