- Trending Now:
കേന്ദ്രം ബജറ്റ് അവതരണത്തിലേക്ക് കടക്കുമ്പോള്‍ പൊതുജനം ഉറ്റുനോക്കുന്ന പ്രധാന ഇനങ്ങളിലൊന്നാണ് ഇലക്ട്രോണിക് സാധനങ്ങള്‍.ടിവിക്കും ഫ്രിഡ്ജിനും ഒക്കെ വില കുതിക്കുമോ എന്ന ഭീതി ജനങ്ങളിലുണ്ട്.
നിലവിലുള്ള പോക്ക് അനുസരിച്ച് ഇലക്ട്രോണിക് സാധനങ്ങളുടെ വില ഉയരാനാണ് സാധ്യത.വീട്ടുപകരണങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ഉയര്‍ന്ന വിലയാണ് ഇത് ഇനിയും ഉയര്‍ന്നേക്കാം.ചരക്ക് കൂലി വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആഗോള തലത്തില്‍ തന്നെ ഇലക്ട്രോണിക് വസ്തുക്കളുടെ വില ഉയര്‍ന്നിട്ടുണ്ട്.
ബജറ്റ് പെട്ടി തുറക്കുമ്പോള്‍,പൊതുജനം ഞെട്ടുമോ ?
... Read More
സോണി,എല്‍ജി,ഹിറ്റാച്ചി,പാനസോണിക് പോലുള്ള വന്‍കിട കമ്പനികള്‍ ഒക്കെ തന്നെ വില വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.ഉത്സവ കാലം പ്രമാണിച്ച് വില വര്‍ദ്ധനവ് വേണ്ടെന്ന് വെച്ചിരുന്ന കമ്പനികള്‍ പോലും അടുത്ത മാസത്തില്‍ ഉത്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കും.കോവിഡ് കാരണം ഉത്പാദനം തടസ്സപ്പെട്ടതും കമ്പനികളുടെ ലാഭം കുത്തനെ കുറഞ്ഞതും മൂലം വില വര്‍ദ്ധനവ് നീട്ടിവെയ്ക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.എന്നാല്‍ വില വീണ്ടും കൂടിയാല്‍ ഉത്പന്നങ്ങളുടെ ഡിമാന്റിനെ അതു ബാധിക്കുമോ എന്ന ആശങ്കയും കമ്പനികള്‍ക്ക് ഉണ്ട്.
വീടിനും ഓഫീസിനും അനുയോജ്യമായ ബജറ്റ് ഇന്‍വെര്‍ട്ടര്‍... Read More
ഇലക്ട്രോണിക് ഉപകരണങ്ങളുടെ നികുതി കേന്ദ്ര സര്‍ക്കാര്‍ ബജറ്റിലൂടെ കുറച്ചാല്‍ ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനവ് പൊതുജനത്തിന് അനുഭവപ്പെടില്ലെന്ന് കമ്പനികള്‍ വിശ്വസിക്കുന്നു ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.ബജറ്റില്‍ ഇലക്രോണിക് വീട്ടുപകരണങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടുവാന്‍ നിര്‍മാതാക്കള്‍ കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ഇറക്കുമതി കുറയ്ക്കുവാനും, വില കൂടുതലായാല്‍ പോലും ആഭ്യന്തര ഉത്പാദനത്തിലെ ഡിമാന്റ് നിലനിര്‍ത്താനും സാധിച്ചേക്കും.
കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; മൊബൈല്‍ ആപ്പില്‍ വിവരങ്ങള്‍ ... Read More
ഈ വര്‍ഷം, ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന്റെയും കയറ്റുമതിയുടെയും കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനുള്ള പുരോഗമനപരമായ ചുവടുവെപ്പ് സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, ചില ഘടകങ്ങളുടെ ഇറക്കുമതി ചുങ്കം ഇനിയും ഉയരുമെന്ന് വിദ?ഗ്ധര്‍ നിരീക്ഷിക്കുന്നു. ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഘടക നിര്‍മ്മാണം എന്നിവയ്ക്കുള്ള പ്രത്യേക പ്രോത്സാഹനങ്ങളും സബ്സിഡിയും ഉള്‍പ്പെടെ മൂല്യനിര്‍മ്മാണത്തില്‍ ബജറ്റ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നാണ് നിര്‍മ്മാതാക്കളുടെ പക്ഷം.
പാന്‍ഡെമിക് സാഹചര്യം മൂലം 2021 എല്ലാ മേഖലകള്‍ക്കും വെല്ലുവിളി നിറഞ്ഞതായിരുന്നു. അതിനാല്‍, കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയങ്ങളെക്കുറിച്ചും വ്യവസായങ്ങള്‍ക്ക് നിലനില്‍ക്കാനുള്ള പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോയെന്നത് സംബന്ധിച്ചും വലിയ പ്രതീക്ഷകളാണുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.