Sections

ഒരു ബജറ്റ് പിന്തുടര്‍ന്നാല്‍ വലിയ പ്രശ്‌നങ്ങളിലേക്ക് പോകാതെയിരിക്കാം.എങ്ങനെ ഒരു നല്ല ബജറ്റ് തയ്യാറാക്കാം?

Tuesday, Nov 02, 2021
Reported By admin
Budget

നിയന്ത്രണത്തോടെയുളള ഒരു ബജറ്റ് പിന്തുടര്‍ന്നാല്‍ വലിയ പ്രശ്‌നങ്ങളിലേക്ക് പോകാതെയിരിക്കാം.

 

കോവിഡ് പോലുള്ള അപ്രതീക്ഷിത പകര്‍ച്ചവ്യാധികളോ,പെട്ടെന്നുള്ള രോഗങ്ങളോ പ്രളയമോ സാമ്പത്തിക പ്രതിസന്ധിയോ ഒക്കെ ഒരു കുടുംബത്തിലെ വരുമാനം എന്നെന്നേക്കുമായി നിലയ്ക്കാനും അല്ലെങ്കില്‍ സാമ്പത്തിക സ്ഥിതി മോശമാകാനും വഴിതെളിച്ചേക്കാം.ഇക്കാലഘട്ടത്തില്‍ തൊഴില്‍ നഷ്ടവും ,ശമ്പളം വെട്ടിക്കുറയ്ക്കുന്നതു മൂലമുളള പ്രശ്നം അനുഭവിക്കുന്ന സാധാരണക്കാരായ ആയിരക്കണക്കിന് ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട്. പണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അല്പം നിയന്ത്രണത്തോടെയുളള ഒരു ബജറ്റ് പിന്തുടര്‍ന്നാല്‍ വലിയ പ്രശ്‌നങ്ങളിലേക്ക് പോകാതെയിരിക്കാം.


കുടുംബത്തിന്റെ നിലവിലത്തെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കി കഴിഞ്ഞ മാസങ്ങളിലെ പലചരക്ക് ഉള്‍പ്പടെ എല്ലാ ബില്ലുകളും, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, വിദ്യാഭ്യാസ വായ്പ, ഇ എംഐകള്‍ എന്നിവയുടെയെല്ലാം ഒരു ലിസ്റ്റ് തയ്യാറാക്കുക.


ചെലവുകള്‍ വിലയിരുത്തിയ ശേഷം ലഭ്യമായ സമ്പാദ്യം കൊണ്ട് ഒരു ബജറ്റ് തയ്യാറാക്കി. തീയറ്ററില്‍ പോയി സിനിമ കാണല്‍, റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കല്‍ എന്നിവ ഉള്‍പ്പടെയുളള അനാവശ്യചെലവുകള്‍ വെട്ടി ക്കുറയ്ക്കാവുന്നതാണ്. നിങ്ങള്‍ക്ക് എല്ലാ മാസവും അവശ്യ ചെലവുകള്‍ക്കുളള പണം ലാഭിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ബജറ്റില്‍ മിച്ചം സൃഷ്ടിക്കുന്നതിന് നിങ്ങള്‍ മറ്റ് ചെലവുകള്‍ വെട്ടികുറയ്ക്കുകയാണ് വേണ്ടത്,

നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത നിരവധി പരമ്പരാഗത ഇന്‍ഷുറന്‍സ് പോളിസികള്‍ ഒഴിവാക്കുക. 

പ്രതിമാസം പലചരക്കും മറ്റ് അവശ്യസാധനങ്ങളും വാങ്ങുമ്പോള്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും മൊബൈല്‍ വാലറ്റുകളും, നെറ്റ് ബാങ്കിങ്ങ് സേവനങ്ങളും വിവേക പൂര്‍വ്വം ഉപയോഗിക്കുക. ഇക്കാലയളവില്‍ ഡിജിറ്റലായി പേയ്മെന്റുകള്‍ നടത്തുമ്പോള്‍ ഇ-കോമേഴ്സ് വെബ്സൈറ്റുകളില്‍ ഒന്നിലധികം തല്‍ക്ഷണ ക്യാഷ് ബാക്ക് സ്‌കീമുകള്‍ ലഭ്യമാണ്. പണം നേരിട്ട് നല്‍കുന്നതിന് പകരം ഇത്തരം ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. ടെലിഫോണ്‍, മൊബൈല്‍, വൈദ്യുതി ,ഗ്യാസ് ബില്ലുകള്‍ ഓണ്‍ലൈന്‍ ആയി ചെയ്യുമ്പോള്‍ ഇത്തരം ഓഫറുകള്‍ ലഭ്യമാകും.

പ്രതിമാസ വാര്‍ഷിക മെമ്പര്‍ഷിപ്പുകള്‍ വിശകലനം ചെയ്യുക.ആവശ്യമില്ലെന്ന് തോന്നുന്ന മെമ്പര്‍ഷിപ്പുകള്‍ ഒഴിവാക്കാം.നിങ്ങള്‍ക്ക് അംഗത്വമുളള ക്ലബ്ബുകളില്‍ റീഫണ്ടിനായി ക്ലെയിം ചെയ്യാം. പകര്‍ച്ച വ്യാധി കാലഘട്ടത്തില്‍ അംഗത്വം ഉപേക്ഷിക്കുന്നതിലും നല്ലത് ഇക്കാലയളവിലെ ചാര്‍ജുകള്‍ കുറച്ചതിന് ശേഷം റീഫണ്ട് ആവശ്യപ്പെടാം. ഇത് നിങ്ങളുടെ പണമൊഴുക്കിനെ സഹായിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.