Sections

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; മൊബൈല്‍ ആപ്പില്‍ വിവരങ്ങള്‍

Friday, Jan 28, 2022
Reported By Admin
Budget

ആന്‍ഡ്രോയിഡ്, ഐ ഒ എസ് എന്നി ഫോണുകളില്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം

 

2022-23 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഫെബ്രുവരി ഒന്നാം തിയതി രാവിലെ 11 മണിക്ക് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. നിര്‍മലാ സീതാരാമന്‍ മേയ് 2019 ല്‍ ധനമന്ത്രി യായതിനു ശേഷം അവതരിപ്പിക്കുന്ന നാലാമത്തെ ബജറ്റാണ്. മുന്‍ വര്‍ഷത്തെ പോലെ പേപ്പര്‍ രഹിത ബജറ്റാണ് ഈ വര്‍ഷവും അവതരിപ്പിക്കുന്നത്. കോവിഡ് മൂലം ബജറ്റ് തയാറാക്കുന്ന ഉദ്യോഗസ്ഥര്‍ അവരുടെ ജോലി സ്ഥലങ്ങളില്‍ ആയതിനാല്‍ പതിവ് 'ഹല്‍വ' ചടങ്ങ് ഈ വര്‍ഷം ഒഴിവാക്കി. പകരം ജീവനക്കാര്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.

കഴിഞ്ഞ ബജറ്റ് അവതരണത്തോട് അനുബന്ധിച്ച് യൂണിയന്‍ ബജറ്റ് മൊബൈല്‍ ആപ്പ് ധനകാര്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദ്ദേശം അനുസരിച്ച് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് കേന്ദ്രം വികസിപ്പിച്ചിരുന്നു. ആന്‍ഡ്രോയിഡ്, ഐ ഒ എസ് എന്നി ഫോണുകളില്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. www.indiabudget.gov.in എന്ന വെബ്ബ് സൈറ്റില്‍ നിന്നാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ബജറ്റ് അവതരണം പൂര്‍ത്തിയാവുന്നതോടെ ബജറ്റുമായി ബന്ധപ്പെട്ട 14 രേഖകള്‍ മൊബൈല്‍ ആപ്പില്‍ ലഭിക്കും. അത് ഡൗണ്‍ ലോഡ് ചെയ്യാനും. പ്രിന്റ് ചെയ്യാനും സാധിക്കും. ഇംഗ്ലീഷിലും, ഹിന്ദിയിലും ബജറ്റ് രേഖകള്‍ ലഭ്യമായിരിക്കും.

കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് www.indiabudget.gov.in എന്ന വെബ്ബ് സൈറ്റില്‍ നിന്ന് ബജറ്റ് രേഖകള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാന്‍ സാധിക്കും.

ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ ധനകാര്യ മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നോര്‍ത്ത് ബ്ലോക്കിനെ പുറമെ ഉള്ള ബജറ്റ് പ്രസ്സിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ബജറ്റ് അവതരണത്തിന് ശേഷമേ അവര്‍ക്ക് കുടുംബാംഗങ്ങളേ കാണാന്‍ സാധിക്കു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.