Sections

ബോബി ചെമ്മന്നൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് ഇനി മുതൽ ആറ്റിങ്ങലിലും

Tuesday, Dec 20, 2022
Reported By MANU KILIMANOOR

ഉദ്ഘാടനം കാണാനെത്തുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 5 പേർക്ക് സ്വർണ്ണനാണയങ്ങൾ


സ്വർണാഭരണ രംഗത്ത് 160 വർഷത്തെ പാരമ്പര്യമുള്ള ബോബി ചെമ്മന്നൂർ ഇന്റർനാഷണലിന്റെ ആറ്റിങ്ങൽ ഷോറും ഉദ്ഘാടനം നാളെ രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യുന്നു. ചെമ്മന്നൂർ ഇന്റർനാഷണൽ ഉടമ ബോബി ചെമ്മന്നൂരും സിനിമ താരം ഹണി റോസും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ എം.പി അടൂർ പ്രകാശ്, എം.എൽ .എ.ഒ.എസ് അംബിക, സിനിമതാരം വി.കെ ശ്രീരാമൻ, ആറ്റിങ്ങൽ മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ: എസ് കുമാരി, അഡ്വ:ലെനിൽ തുടങ്ങിയവർ പങ്കെടുക്കുന്നു.

ഡയമണ്ട് സെക്ഷൻ ഉദ്ഘാടനം അഡ്വ: അടൂർ പ്രകാശ് എം.പി നിർവഹിക്കും. ഡയമണ്ട് ആദ്യവിൽപ്പന ഐ.എസ് അംബിക എം.എൽ.എയും, ഗോൾഡ് ആദ്യവിൽപ്പന അഡ്വ: എസ് കുമാരിയും നിർവഹിക്കും.ഉദ്ഘാടനം കാണാനെത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 5 പേർക്ക് സ്വർണ്ണനാണയങ്ങളും 3 പേർക്ക് ബോ ചെയോടൊപ്പം റോൾസ് റോയ്സിൽ യാത്രയും സമ്മാനമായി നേടാം. ഉദ്ഘാടന മാസം നിത്യേനയുള്ള നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന പ്പെടുന്നവർക്ക് സ്വർണ്ണ നായങ്ങൾ, ബോബി ഓക്സിജൻ റിസോട്ടിൽ സൗജന്യ താമസം, റോൾസ് റോയ്സ് റൈഡ് എന്നി സമ്മാനങ്ങളും നേടാൻ അവസരം. സ്വർണ്ണാഭരങ്ങൾക്ക് പണിക്കൂലി 3% മുതൽ ആരംഭിക്കുന്നു. ആദ്യം പർച്ചേയ്സ് ചെയ്യുന്ന 25 വിവാഹ പർട്ടികൾക്ക് വജ്രമോതിരം സമ്മാനം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.