Sections

BNI തിരുവന്തപുരത്ത് ലോഞ്ച് ചെയ്തിട്ട് 2 വര്‍ഷം;  ഇത് വരെ നടന്നത് 85 കോടിയിലധികം രൂപയുടെ ബിസിനസ് 

Thursday, May 19, 2022
Reported By Ambu Senan

കേരളത്തിലാകമാനം 3800ല്‍ കൂടുതല്‍ അംഗങ്ങളുണ്ട്

 

തിരുവനന്തപുരം: സംരംഭകര്‍ക്ക് പരസ്പരം സംവദിക്കാനും ബിസിനസ് അവസരങ്ങള്‍ കണ്ടെത്താനുമുള്ള വേദിയൊരുക്കുന്ന മുന്‍നിര ബിസിനസ് നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ബിഎന്‍ഐ തിരുവനന്തപുരത്ത് ആരംഭിച്ചിട്ട് 2 വര്‍ഷം പൂര്‍ത്തിയാകുന്നു. രണ്ട് വര്‍ഷം കൊണ്ട് 300ന് അടുത്ത് സംരംഭകര്‍ തിരുവനന്തപുരം ബിഎന്‍ഐ അംഗങ്ങളാണ്. നിലവില്‍ 7 ചാപ്റ്ററുകളാണ് തിരുവനന്തപുരത്തുള്ളത്. ഇത് വരെ തിരുവനന്തപുരം ജില്ലയില്‍ മാത്രം 85 കോടി രൂപയുടെ ബിസിനസ് നടന്നതായി റീജിയണല്‍ ഡയറക്ടര്‍ വികാസ് അഗര്‍വാള്‍ പറഞ്ഞു.

75-ലധികം രാജ്യങ്ങളില്‍ ചാപ്റ്ററുകളും അംഗങ്ങളുമുള്ള ഏറ്റവും വലുതും വിജയകരവുമായ ബിസിനസ് നെറ്റ്വര്‍ക്കിംഗ് ഓര്‍ഗനൈസേഷനാണ് BNI. ഇന്ത്യയില്‍ 42,000 മെമ്പേഴ്സ് ഉണ്ട്. കേരളത്തിലാകമാനം 3800ല്‍ കൂടുതല്‍ അംഗങ്ങളുണ്ട്. കാസര്‍ഗോഡ് ഒഴികെ കേരളത്തിലെ എല്ലാ ജില്ലകളിലും ബിഎന്‍ഐ ചാപ്റ്ററുകളുണ്ട്. 

'ഒരു നല്ല ലീഡര്‍ ആകാനും, സ്പീക്കര്‍ ആകാനും, നല്ല പ്രെസെന്റ്റര്‍ ആകാനും ബിസിനസിന്റെ ചില രീതികള്‍ മനസിലാക്കാനും എല്ലാം സഹായിക്കുന്ന ഒരു പ്ലാറ്‌ഫോമാണ് ബിഎന്‍ഐ', തിരുവനന്തപുരം മാവെറിക് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ജോര്‍ജി പി സക്കറിയ പറഞ്ഞു.

'മുന്‍പ് ജോലിയില്‍ ഇരുന്നപ്പോള്‍ സംരംഭകരെ കാണാനും പ്രൊഡക്ടുകളെയും സര്‍വീസുകളെയും കുറിച്ച് മനസ്സിലാക്കിക്കൊടുക്കാന്‍ പരിമിതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബിഎന്‍ഐയില്‍ ചേര്‍ന്ന ശേഷം ഈ ചാപ്റ്ററില്‍ നിന്ന് മാത്രമല്ല തിരുവന്തപുരത്തെ മുഴുവന്‍ ചാപ്റ്ററുകളിലെ മെമ്പര്‍മാരെയും ബിസിനസുമായി ബന്ധപ്പെട്ടു കാണാന്‍ സാധിച്ചിട്ടുണ്ടെന്നു ബിഎന്‍ഐ മാവെറിക് വൈസ് പ്രസിഡന്റ് പ്രതീഷ് പറഞ്ഞു.

എല്ലാ ബിസിനസ് മേഖലയില്‍ നില്‍ക്കുന്നവരും ഗൗരവപൂര്‍വം ബിസിനസിനെ സമീപിക്കുന്നവരും ഉറപ്പായും ചേരേണ്ട ഒരു പ്ലാറ്റ്‌ഫോമാണ് ബിഎന്‍ഐ എന്ന് വനിതാ സംരംഭകയും സജ്നാസ് നട്‌സ് & ഫ്രൂട്ട്‌സ് ഉടമ സജ്ന പറഞ്ഞു.      


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.