Sections

കേരളത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുമായി സംരംഭക ദമ്പതികള്‍

Thursday, May 05, 2022
Reported By MANU KILIMANOOR

പരിസ്ഥിതി സൗഹൃദവും ആനുകാലിക പ്രസക്തവുമായ കണ്ടുപിടുത്തം തലസ്ഥാന നഗരിയില്‍ ശ്രദ്ധ്യേയമാവുകയാണ്


ഇലക്ട്രിക്ക് വാഹനങ്ങളുടെ വിപ്ലവം മുന്നില്‍ കണ്ട് പുത്തന്‍ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് തിരുവനന്തപുരം തുമ്പ സ്വദേശിയായ സുജിത് രാജനും,ഭാര്യ ദൃശ്യയും.ഇന്ധന ക്ഷാമവും വിലക്കയറ്റവും കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഭാവി തലമുറയ്ക്കും,നാളത്തെ ഇന്ത്യയ്ക്കും കരുത്താകുന്ന കണ്ടുപിടുത്തതിലൂടെ ശ്രദ്ധേയനായിരിക്കുകയാണ്  ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ കൂടിയായ സംരംഭകന്‍. സി യു പവര്‍ ടെക്നോളജിസ് എന്ന തന്റെ സ്ഥാപനം വഴി സുജിത് ആധുനിക സാങ്കേതിക വിദ്യയുടെ ലക്ഷ്യ ബോധത്തോടെയുമുള്ള ഉപയോഗങ്ങള്‍ക്കാണ് പ്രാധാന്യം  കൊടുക്കുന്നത്. ഇലക്ട്രിക്ക് വാഹങ്ങള്‍ ഇന്ന് നേരിടുന്ന  വെല്ലുവിളികള്‍ പരിഹരിക്കാന്‍ സഹായകമാകുന്നതാണ് സുജിത്തിന്റെ ഈ കണ്ടുപിടുത്തം.

സഞ്ചരിക്കുന്ന ചാര്‍ജിങ് സ്റ്റേഷന്‍ വഴി സൗരോര്‍ജത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും ആ വൈദ്യുതി ഉപയോഗിച്ച് വാഹനം ചാര്‍ജ് ചെയ്യുകയും ചെയ്യാം. പരിസ്ഥിതി സൗഹൃദവും ആനുകാലിക പ്രസക്തവുമായ കണ്ടുപിടുത്തം തലസ്ഥാന നഗരിയില്‍ ശ്രദ്ധേയമാവുകയാണ്.ചാര്‍ജിങ് സ്റ്റേഷനുകളുടെ അഭാവം ഉള്ള ഉള്‍നാടന്‍ പ്രേദേശങ്ങളില്‍ കൂടെ ഇലക്ട്രിക്ക് വാഹനങ്ങള്‍ കടന്നെത്താന്‍ ഈ കണ്ടുപിടുത്തം സഹായകമാകും. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഈ കണ്ടുപിടുത്തം വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന ഉറപ്പിലാണ്  സംരംഭക ദമ്പതികള്‍.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.