Sections

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 50 കോടി ഇന്ത്യന്‍ രൂപ ഒന്നാം സമ്മാനം നേടി മലയാളി

Friday, Nov 04, 2022
Reported By MANU KILIMANOOR

എന്റെ സമ്മാനത്തുകയുടെ ഒരു ഭാഗം കൊണ്ട് കഴിയുന്നത ആളുകളിലേക്ക് എത്തിക്കാനാണ് ആഗ്രഹം

2020 മുതലുള്ള ആദ്യ ഔട്ട്‌ഡോര്‍ ലൈവ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 50 കോടി ഇന്ത്യന്‍ രൂപ ഒന്നാം സമ്മാനം. ബിഗ് ടിക്കറ്റിന്റ 245-ാം നമ്പര്‍ സീരീസ് നറുക്കെടുപ്പിലൂടെ സജേഷ് എന്‍ എസ് ആണ് 25 മില്യന്‍ ദിര്‍ഹം സ്വന്തമാക്കിയത്.നിലവില്‍ ദുബൈയില്‍ താമസിക്കുന്ന സജേഷ് രണ്ടു വര്‍ഷം മുമ്പാണ് ഒമാനില്‍ നിന്ന് യുഎഇയിലേക്ക് എത്തിയത്. നാല് വര്‍ഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റില്‍ പങ്കെടുത്തു വരികയാണ് അദ്ദേഹം. 20 സഹപ്രവര്‍ത്തകരുമായി ചേര്‍ന്നാണ് സജേഷ് സമ്മാനാര്‍ഹമായ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങിയത്.

'ഞാന്‍ ജോലി ചെയ്യുന്ന ഹോട്ടലില്‍ 150ലേറെ ജീവനക്കാരുണ്ട്. എന്റെ സമ്മാനത്തുകയുടെ ഒരു ഭാഗം കൊണ്ട് ഇവരില്‍ കഴിയുന്നത്ര ആളുകളെ സഹായിക്കാനാണ് ആഗ്രഹം'സമ്മാനത്തുക എങ്ങനെ വിനിയോഗിക്കാനാണ് പദ്ധതിയെന്ന ചോദ്യത്തിന് സജേഷ് മറുപടി പറഞ്ഞു.ഒരിക്കലും നിരാശരാകരുതെന്നും സ്വപ്നങ്ങളെ പിന്തുടരണമെന്നുമാണ് സജേഷിനെ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പഠിപ്പിച്ചത്. മില്യനയര്‍ ആയെങ്കിലും തുടര്‍ന്നും എല്ലാ മാസവും ബിഗ് ടിക്കറ്റ് വാങ്ങാനും മറ്റ് ഉപഭോക്താക്കളെ ഇതേ രീതി പിന്തുടരാന്‍ പ്രോത്സാഹിപ്പിക്കാനുമാണ് സജേഷിന്റെ പദ്ധതി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.