Sections

പൂജ ബമ്പർ ലോട്ടറി : ഒന്നാം സമ്മാനം അടിച്ചാൽ ?

Wednesday, Oct 19, 2022
Reported By admin
kerala lottery

പൂജ ബമ്പറിന്റെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം അഞ്ച് ലക്ഷവും നാലാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് 

 

നവംബർ 20നാണ് പൂജ ബമ്പർ ലോട്ടറി നറുക്കെടുപ്പ്.  250 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം 10 കോടി രൂപയാണ്. എന്നാൽ ഒന്നാം സമ്മാനം അടിച്ചാൽ 10 കോടി രൂപയും കൈയിൽ ലഭിക്കില്ലെന്ന് എല്ലാവർക്കും അറിയാം. എന്നാൽ പിന്നെ എത്ര രൂപയാകും ലഭിക്കുക ?

ഒണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ച വ്യക്തിക്ക് 15 കോടിയോളം രൂപയാണെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ കൈയിൽ ലഭിക്കുക 12.88 കോടി രൂപയാണെന്ന് വിശദീകരിച്ചുകൊണ്ട് ഒരു കുറിപ്പ് പുറത്ത് വന്നിരുന്നു.

"25 കോടി സമ്മാനം ലഭിച്ചയാൾക്ക് 10% ഏജന്റ് കമ്മീഷൻ കഴിഞ്ഞു കിട്ടുന്ന തുകയ്ക്ക് ആകെയുള്ള നികുതി ബാധ്യത ഒൻപത് കോടി അറുപത്തിയൊന്ന് ലക്ഷത്തി എഴുപതിനാലായിരം (96174000) രൂപയാണ്. അതിൽ ലോട്ടറി വകുപ്പ് മുൻകൂട്ടി കട്ട് ചെയ്യുന്നത് 6.75 കോടി രൂപ മാത്രമാണ്. ബാക്കി തുക, അതായത് സർചാർജും സെസ്സും ചേർന്ന പണം ലഭിച്ചയാൾ അടക്കേണ്ടതാണ്. എപ്പോഴെങ്കിലും അടച്ചാൽ പോര. ഒക്ടോബറിൽ പണം അക്കൗണ്ടിൽ കിട്ടുകയാണെങ്കിൽ ഡിസംബറിന് മുൻപ് 28674000 രൂപ അടക്കേണ്ടതുണ്ട്. വൈകുന്ന ഓരോ മാസവും ആ തുകയുടെ 1% പെനാലിറ്റിയും വരും. ലോട്ടറി അടിച്ച പലരും ഇപ്പറഞ്ഞ തുക അടക്കാറില്ല. വർഷാവസാനം റിട്ടേൺ ഫയൽ ചെയ്യുന്ന നേരത്ത് ഈ തുകയും പെനാലിറ്റിയും ചേർത്ത് അടക്കേണ്ടി വരും. 25 കോടി സമ്മാനം ലഭിച്ച വ്യക്തിക്ക് യഥാർത്ഥത്തിൽ ഉപയോഗിക്കാൻ സാധിക്കുക 12.88 കോടി രൂപ മാത്രമാണ് ".

അങ്ങനെയെങ്കിൽ പൂജ ബമ്പർ അടിക്കുന്ന വ്യക്തിക്ക് എത്ര രൂപ കൈയിൽ കിട്ടും ? പത്ത് കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന വ്യക്തി 2,98,12,500 രൂപ നികുതി തുക കിഴിച്ച് സർക്കാരിൽ നിന്ന് 7,01,87,500 കോടി രൂപയാകും ലഭിക്കുക. കേന്ദ്ര സർക്കാരിന്റെ ആദായനികുതി കാൽകുലേറ്റർ ഉപയോഗിച്ച് നടത്തിയ കണക്ക് പ്രകാരം പത്ത് കോടി രൂപയ്ക്ക് സർ ചാർജായി 1,10,30,625 രൂപ അടയ്ക്കണം. ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സസെസ് വകയിൽ 16,33,725 രൂപയും സമ്മാനം ജേതാവ് അടയ്ക്കണം. മൊത്തം 4,24,76,850 രൂപ കിഴിച്ചുള്ള തുകയാകും സമ്മാന ജേതാവിന് ഉപയോഗിക്കാനായി കിട്ടുക. ഇതെല്ലാം കുറച്ചാൽ 5,75,23,150 രൂപയാകും ഒന്നാം സമ്മാനക്കാരന് ലഭിക്കുക.പൂജ ബമ്പറിന്റെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം അഞ്ച് ലക്ഷവും നാലാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനവും ഒരു ലക്ഷം രൂപയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.