- Trending Now:
കൊച്ചി: പുതുതലമുറ ബാങ്കിങ് ആശയമായ എക്സ്പ്രസ് ബാങ്കിങ് വഴി രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ ബാങ്കിങ് പോയിൻറിനു തുടക്കം കുറിക്കാൻ ആക്സിസ് ബാങ്കും ഹിറ്റാച്ചി പെയ്മെൻറ് സർവ്വീസസും സഹകരണമാരംഭിച്ചു. സമ്പൂർണ ബാങ്കിങ് സേവനങ്ങൾ ഒതുക്കമുള്ള തലത്തിൽ അവതരിപ്പിച്ച് ബ്രാഞ്ച് ബാങ്കിങിനെ പുതിയൊരു തലത്തിൽ എത്തിക്കുന്നതാണിത്. സെൽഫ് സർവ്വീസ്, അസിസ്റ്റഡ് രീതികളിലുള്ള പ്രവർത്തനങ്ങൾക്ക് ഇതു പിന്തുണ നൽകും.
ഉപഭോക്താക്കൾക്ക് എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സ്പ്രസ് ബാങ്കിങിലേക്കു ചെല്ലുകയും പുതിയ ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കുകയും കാർഡുകൾ നേടുകയും സ്ഥിര നിക്ഷേപങ്ങൾ ആരംഭിക്കുകയും വായ്പകൾക്ക് അപേക്ഷിക്കുകയും ചെയ്യാം.
കേവലം സാങ്കേതികവിദ്യാ രംഗത്തെ ഒരു പുതുമ മാത്രമല്ല ഡിജിറ്റൽ ബാങ്കിങ് പോയിൻറെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആക്സിസ് ബാങ്ക് ബ്രാഞ്ച് ബാങ്കിങ് വിഭാഗം മേധാവി റെയ്നോൾഡ് ഡിസൂസ പറഞ്ഞു. പുതിയൊരു ആശയത്തെയാണിതു പ്രതിനിധാനം ചെയ്യുന്നത്. വൻ നഗരങ്ങളിലായാലും ഗ്രാമീണ മേഖലകളിലായാലും ഉപഭോക്താക്കൾക്ക് സ്മാർട്ടും സുസ്ഥിരവും വിശ്വസനീയവുമായ ബാങ്കിങ് അനുഭവങ്ങൾ ലഭ്യമാകുന്നു എന്ന് ഈ കിയോസ്ക്ക് ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.