Sections

സംരംഭകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

Thursday, Jun 22, 2023
Reported By Admin
Entrepreneurs

വ്യവസായ ഷെഡുകൾ സംരംഭങ്ങൾ നടത്തുന്നതിനായി വാടക വ്യവസ്ഥയിൽ നൽകുന്നു


മലപ്പുറം ജില്ലാ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉടമസ്ഥതയിൽ പുലാമന്തോൾ ചെമ്മലശ്ശേരി കാരക്കടയിലുള്ള അഞ്ച് വ്യവസായ ഷെഡുകൾ സംരംഭങ്ങൾ നടത്തുന്നതിനായി വാടക വ്യവസ്ഥയിൽ നൽകുന്നു. മലിനീകരണ ബോർഡിന്റെ ഗ്രീൻ, വൈറ്റ് കാറ്റഗറിയിൽ ഉൾപ്പെടുന്ന സംരംഭങ്ങൾ നടത്തുന്നതിനായി താൽപ്പര്യമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ 10 വൈകീട്ട് 4 ന് മുമ്പായി മാനേജിങ് ഡയറക്ടർ, മലപ്പുറം ഡിസ്ട്രിക്ട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജില്ലാ വ്യവസായ കേന്ദ്രം സിവിൽ സ്റ്റേഷൻ മലപ്പുറം 676505 എന്ന അഡ്രസ്സിലോ നേരിട്ടോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ 9747399591 എന്ന നമ്പറിൽ ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.