Sections

വിവിധ ഒഴിവുകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Wednesday, Jun 07, 2023
Reported By Admin
Job Offer

വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


വാക്ക് ഇൻ ഇന്റർവ്യു

പട്ടികവർഗ്ഗ വികസനവകുപ്പിന്റെ കീഴിൽ കണിയാമ്പറ്റ ചിത്രമൂലയിൽ പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഒഴിവുള്ള കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ എന്നീ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യു ജൂൺ 13 ന് രാവിലെ 11 ന് എം.ആർ.എസിൽ നടക്കും. കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനത്തിനുള്ള കൂടിക്കാഴ്ച്ച രാവിലെ 11 നും ലൈബ്രേറിയൻ കൂടിക്കാഴ്ച്ച ഉച്ചയ്ക്ക് 12 നും നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോ ഐ.ഡി പ്രൂഫ് എന്നിവ സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കണം. നിയമനം ലഭിക്കുന്ന ഉദ്യോഗാർഥി നിർബന്ധമായും സ്ഥാപനത്തിൽ താമസിക്കണം. ഫോൺ: 04936 284818.

വാക്ക് ഇൻ ഇന്റർവ്യൂ 12 ന്

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിലേക്ക് എച്ച്എംസി പദ്ധതി പ്രകാരം ദിവസമേ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. എക്സ് മിലിറ്ററി സർവ്വീസ് / പാരാ മിലിറ്ററി സർവ്വീസ് വിഭാഗക്കാരിൽ 60 വയസ്സിൽ താഴെയുള്ള പുരുഷ വിമുക്തഭടന്മാരെ നിയമിക്കുന്നതിനായി 12ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ വടക്കാഞ്ചേരി ജില്ലാ ആശുപത്രി ഓഫീസിൽ നടത്തും.ഉദ്യോഗാർത്ഥികൾ ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും ഓരോ കോപ്പിയും വിമുക്തഭടൻ ആണെന്ന് തെളിയിക്കുന്ന രേഖയുമായി ഹാജരാക്കണം. ഫോൺ 04884 235214.

കൂടിക്കാഴ്ച 12 ന്

പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ 2023 -24 അധ്യയന വർഷത്തിൽ പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ അതിഥി അധ്യാപകരെ ആവശ്യമുണ്ട്. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച യോഗ്യതയുള്ളവരും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ അവരുടെ വയസ്സ് പ്രവർത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ 12ന് കാലത്ത് 10:30 പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം.ഇവരുടെ അഭാവത്തിൽ 50 ശതമാനം മാർക്കോട് കൂടി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. ഫോൺ 0466 2212223

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൽ ഇ ഗ്രാം സ്വരാജ് പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് താൽക്കാലിക അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കമേഴ്ഷ്യൽ പ്രാക്ടീസ്/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മെന്റ്.അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി: 2023 ജനുവരി 1 ന് 18 നും 30 നും ഇടയിൽ (പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് മൂന്നു വർഷത്തെ ഇളവ് അനുവദിക്കും). വിലാസം :സെക്രട്ടറി,തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്,പി ഒ തളിക്കുളം, പിൻകോഡ് 680569 .അപേക്ഷ ജൂൺ 17 വൈകീട്ട് 5 മണിയ്ക്ക് മുൻപായി നൽകണം .ഫോൺ - 0487 2391785.

ഗസ്റ്റ് അധ്യാപക ഒഴിവ്

തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ 2023-24 അധ്യയന വർഷത്തേക്ക് അറബിക് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ, നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രിൻസിപ്പൽ ചേമ്പറിൽ ജൂൺ 13നു രാവിലെ 10 മുതൽ നടക്കുന്ന ഇന്റർവ്യൂവിനു അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും.

പ്രൊഡക്ഷൻ അസിസ്റ്റന്റ് പാനൽ

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ 'പ്രിയകേരളം', റേഡിയോ പരിപാടിയായ 'ജനപഥം', ഇൻഫോ വീഡിയോകൾ എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട് പ്രൊഡക്ഷൻ അസിസ്റ്റന്റുമാരുടെ പാനൽ രൂപീകരിക്കുന്നു. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം/പി.ജി. ഡിപ്ലോമ, ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 36 വയസ്. പീസ് വർക്ക് അടിസ്ഥാനത്തിലാണ് പ്രതിഫലം. സി.വി. അടങ്ങിയ അപേക്ഷകൾ ജൂൺ 25നകം നേരിട്ടോ ഡയറക്ടർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ്-1 എന്ന മേൽവിലാസത്തിലോ prdprogrammeproducer@gmail.com എന്ന ഇ-മെയിലിലോ ലഭിക്കണം. നേരിട്ടോ തപാലിലോ അപേക്ഷകൾ നൽകുന്നവർ കവറിന് പുറത്ത് 'പ്രിയകേരളം' പ്രൊഡക്ഷൻ അസിസ്റ്റന്റ് / കണ്ടന്റ് ഡെവലപ്പർ എന്ന് രേഖപ്പെടുത്തണം.

വാക്-ഇൻ-ഇന്റർവ്യൂ

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചർ തസ്തികയിൽ ആലപ്പുഴ ജില്ലയിലുള്ള ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പത്താം ക്ലാസ് പാസ് ആണ് യോഗ്യത. പ്രായം 25നും 45നും ഇടയിൽ. സമാന ജോലിയിൽ പ്രവൃത്തിപരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം. താത്പര്യമുള്ളവർ സ്വയം തയാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 13ന് രാവിലെ 11ന് ആലപ്പുഴ ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസൽ (ജെൻഡർ പാർക്കിനും ജനറൽ ആശുപത്രിക്കും സമീപം) എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666.

ഗസ്റ്റ് ലക്ചറർ

കാര്യവട്ടം സർക്കാർ കോളജിൽ മാത്തമാറ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 14നു രാവിലെ 11നു പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക് 0471 2417112.

തിരുവനന്തപുരം സർക്കാർ സംസ്കൃത കോളജിൽ സംസ്കൃത സാഹിത്യ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം ജൂൺ 16ന് രാവിലെ 11നു പ്രിൻസിപ്പലിന്റെ ചേമ്പറിൽ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

വി.എച്ച്.എസ്.സി അധ്യാപക ഒഴിവ്

വട്ടിയൂർക്കാവ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ഒഴിവുള്ള നോൺ-വൊക്കേഷണൽ ടീച്ചർ ഇൻ ഇ.ഡി (ജൂനിയർ) തസ്തികയിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി വ്യാഴാഴ്ച (ജൂൺ എട്ട്) രാവിലെ 11ന് സ്കൂളിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

ബ്ലോക്ക് ടെക്നോളജി മാനേജർ: അഭിമുഖം 13-ന്.

അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി (ആത്മ)യിൽ കരാർ അടിസ്ഥാനത്തിൽ ബ്ലോക്ക് ടെക്നോളജി മാനേജരെ നിയമിക്കുന്നു. ഫിഷറീസ് മേഖലയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഒരു ഒഴിവാണുള്ളത്. പ്രതിമാസം 29,535 രൂപ ഹോണറേറിയം ലഭിക്കും. ഉയർന്ന പ്രായപരിധി: 45 വയസ്സ്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 13 രാവിലെ 11 മണിക്ക് ആത്മ പ്രോജക്ട് ഡയറക്ടറുടെ കളർകോടുള്ള കാര്യാലയത്തിൽ എത്തണം. കമ്പ്യൂട്ടർ പരിജ്ഞാനം, മാതൃഭാഷ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം എന്നിവയ്ക്ക് മുൻഗണന. ഫോൺ: 0477 2962961.

സർവ്വീസ് കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

തിരുവനന്തപുരം: KSRTC swiftന്റെ ഉടമസ്ഥതയിലുള്ള ബസ്സുകളിൽ സർവ്വീസ് കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു വിശദ വിവരങ്ങൾക്ക് www.kcmd.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി
17.06.2023

അധ്യാപക ഒഴിവ്

ജി.എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30ന്. ഫോൺ 9495261824

കുണ്ടംകുഴി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് താത്ക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ 9ന് വെള്ളിയാഴ്ച്ച സ്കൂൾ ഓഫീസിൽ. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ 04994 211888, 9446986892.

ജി.എച്ച്.എസ്.എസ് ചെമ്മനാട്, പരവനടുക്കം സ്കൂളിൽ ഹൈസ്കൂൾ വിഭാഗം എച്ച്.എസ്.ഐ ഗണിതം (മലയാളം)-1, എച്ച്.എസ്.എ മലയാളം-1, എച്ച്.എസ്.എ അറബിക്-1 എന്നിവയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവ്. അഭിമുഖം ജൂൺ 9ന് വെള്ളിയാഴ്ച്ച രാവിലെ 10.30ന് സ്കൂളിൽ. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ 04994 239251.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.