Sections

വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Jun 06, 2023
Reported By Admin
Job Offer

നിയമനാവസരം


താത്കാലിക അധ്യാപകരെ നിയമിക്കുന്നു

കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ( സീനിയർ ), സൈക്കോളജി (ജൂനിയർ), മാത്സ് (ജൂനിയർ) ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 13 രാവിലെ 10 മണിക്ക് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2214999.

ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. വിഭാഗത്തിൽ താത്കാലികമായി അധ്യാപകരെ നിയമിക്കുന്നു. ഹിന്ദി, ഇക്കണോമിക്സ്, സോഷ്യോളജി വിഷയങ്ങളിലാണ് ഒഴിവുള്ളത്. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ ഒൻപതിന് രാവിലെ 10.30ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ എത്തണം. ഫോൺ: 0477 2238270, 9207397647.

ആശുപത്രി അറ്റൻഡന്റ് അപേക്ഷ ക്ഷണിച്ചു

ഗവ. മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ കൊറോണ അടക്കമുള്ള വാർഡുകളിൽ ശുചീകരണ പ്രവർത്തനത്തിനായി ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് II, ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് I എന്നീ തസ്തികകളിൽ 13 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 675 രൂപ ദിവസക്കൂലി അടിസ്ഥാനത്തിലാണ് നിയമനം. 60 വയസ്സിൽ താഴെ പ്രായമുള്ള കുടുംബശ്രീ, സന്നദ്ധ സംഘടനയിൽ ഉൾപ്പെട്ടിട്ടുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ജൂൺ എട്ടിന് രാവിലെ 11 മണിക്ക് മാതൃശിശുസംരക്ഷണ കേന്ദ്രം ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നവർ ഐഡന്റിറ്റി കാർഡ്, ആധാർ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എംപ്ലോയ്മെന്റ് കാർഡ്, സന്നദ്ധ സംഘടനയിൽ അംഗമാണെന്ന് തെളിയിക്കുന്ന രേഖകൾ എന്നിവ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് :0495 2350475

വി.എച്ച്.എസ്.സി അധ്യാപക ഒഴിവ്

വട്ടിയൂർക്കാവ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ഒഴിവുള്ള നോൺ-വൊക്കേഷണൽ ടീച്ചർ ഇൻ ഇ.ഡി (ജൂനിയർ) തസ്തികയിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി വ്യാഴാഴ്ച (ജൂൺ എട്ട്) രാവിലെ 11ന് സ്കൂളിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

ജനറൽ നഴ്സിങ്: അപേക്ഷ ക്ഷണിച്ചു

മഞ്ചേരി ഗവ. നഴ്സിങ് സ്കൂളിൽ 2023-2026 വർഷത്തേക്കുള്ള ജനറൽ നഴ്സിങ് കോഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു സയൻസ് (ബയോളജി- കെമിസ്ട്രി-ഫിസിക്സ്) ഐച്ഛികവിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവർക്ക് പാസ്മാർക്ക് മതി. സയൻസ് വിഷയത്തിൽ പഠിച്ചവരുടെ അഭാവത്തിൽ ഇതര ഗ്രൂപ്പുകാരെയും പരിഗണിക്കും. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റിൽ (www.dhs.kerala.gov.in) ലഭ്യമാണ്. ജൂലൈ 20ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 04832760007

അങ്കണവാടി വർക്കർ/ ഹെൽപ്പർ ഒഴിവ്

കോട്ടയം: വനിതാ ശിശുവികസന വകുപ്പിനു കീഴിലെ കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള ഞീഴൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ ഹെൽപ്പർ തസ്തികകളിൽ നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാനിടയുള്ളതുമായ ഒഴിവുകളിലേക്ക് ഞീഴൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽനിന്നുംഅപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20 .കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും അറിയാവുന്നതാണ്. ഫോൺ നമ്പർ:9188959698,9495386469

മുതുകുളം അഡീഷണൽ പ്രോജക്ടിന്റെ പരിധിയിലുള്ള കൃഷ്ണപുരം പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വർക്കർ/ ഹെൽപ്പറെ നിയമിക്കുന്നു. പഞ്ചായത്തിൽ സ്ഥിരമാസമുള്ള 18നും 46നും ഇടയിൽ പ്രായമുള്ള വനികൾക്കാണ് അവസരം. ജൂൺ 20ന് വൈകിട്ട് 5വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് കായംകുളം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0479 2442059.

അനസ്തേഷ്യ ടെക്നിഷ്യൻ നിയമനം

ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച് ഡി എസിന് കീഴിൽ അനസ്തേഷ്യ ടെക്നിഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 720 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യത : ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി, ഓപ്പറേഷൻ തീയറ്ററിലെ പ്രവൃത്തി പരിചയം. പ്രായപരിധി :18 വയസ്സിനും 43 നും മധ്യേ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ ഒമ്പത് 11.30 ന് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

സംസ്ഥാന യുവജന കമ്മീഷനിൽ തൊഴിലവസരം

സംസ്ഥാന യുവജന കമ്മീഷൻ വിവിധ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു. സംസ്ഥാന പ്രോജക്ട് കോ- ഓർഡിനേറ്റർമാർ (2 തസ്തികകൾ, പ്രതിമാസ ഓണറേറിയം. 12,000/- രൂപ) ജില്ലാ കോ- ഓർഡിനേറ്റർമാർ (28 എണ്ണം ഓണറേറിയം.6000/- രൂപ) എന്നിവരെ 2024 മാർച്ച് വരെയുള്ള കാലയളവിലേക്കാണ് നിയമിക്കുന്നത്. ജില്ലാ കോ-ഓഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ് ടുവും, പ്രായപരിധി 18 വയസ്സിനും 40 വയസ്സിനും മധ്യേയുമാണ്. സംസ്ഥാന പ്രോജക്ട് കോ- ഓർഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയും പ്രായപരിധി 20 വയസ്സിനും 40 വയസ്സിനും മധ്യേയുമാണ്. താത്പര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ, (സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ), യോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റുകളുടെ അസൽ എന്നിവ സഹിതം ജൂൺ 13 ന് രാവിലെ 10 മണിക്ക് എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫോറം കമ്മീഷന്റെ www.ksyc.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഇലക്ട്രോണിക്സ് വർക്ഷോപ്പ് ഇൻസ്ട്രക്ടർ നിയമനം

കാവാലം ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ ഇലക്ട്രോണിക്സ് വർക്ഷോപ്പ് ഇൻസ്ട്രക്ടറുടെ താത്ക്കാലിക ഒഴിവിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എഴുത്തു പരീക്ഷ, പ്രായോഗിക പരീക്ഷ, അഭിമുഖവും എന്നിവ ഉണ്ടായിരിക്കും. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ത്രിവത്സര ഡിപ്ലോമ/തത്തുല്യ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജൂൺ ഒൻപതിന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 0477 2748069

പ്രോജക്ട് ഓഫീസർ കരാർ നിയമനം

തിരുവനന്തപുരം വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ പ്രോജക്ട് ഓഫീസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 36000 രൂപ സമാഹൃത വേതനത്തിൽ ഒരു വർഷത്തേക്കുള്ള താത്കാലിക നിയമനമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പുതിയ പ്രോജക്ടുകൾ തയ്യാറാക്കി നടപ്പിലാക്കുക, സെൻട്രലി സ്പോൺസേഡ് സ്കീമുകളുടെ മോണിറ്ററിങ് എന്നിവയാണ് പ്രധാന ചുമതലകൾ. സമാന മേഖലയിൽ പ്രവൃത്തി പരിചയമുളള ഉദ്യോഗാർത്ഥികൾ പൂർണ്ണമായ ബയോഡാറ്റ, യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ സഹിതമുള്ള അപേക്ഷ ജൂൺ 21 ന് മുമ്പായി ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ നാലാം നില, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.