- Trending Now:
അങ്കമാലി: രണ്ട് വർഷത്തിനുള്ളിൽ 300+ റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന് ചരിത്ര നേട്ടം. റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയാ വിദഗ്ദ്ധ ഡോ. ഊർമിള സോമന്റെ നേതൃത്വത്തിലാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. കേരളത്തിൽ ആദ്യവും ഇന്ത്യയിൽ ഏറ്റവും വേഗത്തിലും ഈ നേട്ടം കൈവരിച്ച ഏക സ്ഥാപനമാണ് അപ്പോളോ അഡ്ലക്സ്.
''ഗൈനക്കോളജി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ റോബോട്ടിക് സർജറിയിലൂടെ സാധിക്കും, രോഗികൾക്ക് ഏറ്റവും മികച്ച പരിചരണം നൽകിക്കൊണ്ട്, ഇത്തരമൊരു നേട്ടം കൈവരിക്കാൻ സാധിച്ചതിൽ വല്യ സന്തോഷമുണ്ട്' -അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ.ഏബൽ ജോർജ് പറഞ്ഞു. സാങ്കേതികവിദ്യയുടെ സഹായത്താൽ മികച്ച ചികിത്സ ഉറപ്പാക്കുവാൻ അപ്പോളോ അഡ്ലക്സ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് 300-ൽ അധികം സങ്കീർണ്ണമായ ഗൈനക്കോളജി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. വൈദ്യശാസ്ത്രത്തിലെ അതിവേഗ സാങ്കേതിക മുന്നേറ്റങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അപ്പോളോ അഡ്ലക്സ് മുൻപന്തിയിലുണ്ട്. ഗൈനക്കോളജി വിഭാഗത്തിൽ റോബോട്ടിക് സാങ്കേതികവിദ്യയുടെ സാധ്യതകൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞതിൽ വലിയ അഭിമാനവുമുണ്ട്.' മിനിമലി ഇൻവേസീവ് ഗൈനക്കോളജി റോബോട്ടിക് & ലാപ്രോസ്കോപ്പിക് സർജൻ ഡോ. ഊർമിള സോമൻ പറഞ്ഞു.
റോബോട്ടിക് സംവിധാനങ്ങൾ ശസ്ത്രക്രിയയ്ക്ക് കൃത്യതയും മികച്ച പരിചരണവും ഉറപ്പു നൽകും. കൂടാതെ, ശസ്ത്രക്രിയ നടത്തേണ്ട ഭാഗത്തിന്റെ ഹൈ ഡെഫനിഷൻ 3D ദൃശ്യങ്ങളിലൂടെ സർജന്മാർക്ക് സങ്കീർണ്ണമായ ശസ്ത്രക്രിയകളും വേഗത്തിലും കൃത്യതയോടുകൂടിയും ചെയ്യുവാൻ സാധിക്കും. സാധാരണ ശസ്ത്രക്രിയകളെ അപേക്ഷിച്ച് മറ്റു സങ്കീർണതകൾ കുറവാണെന്നതും റോബോട്ടിക് സർജറിയുടെ സവിശേഷതയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.