- Trending Now:
കൊച്ചി: അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ പ്രത്യേക സർജിക്കൽ ക്യാമ്പയിന് തുടക്കമായി. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന രോഗികൾക്ക് മികച്ച ചികിത്സാസൗകര്യങ്ങളും ഇളവുകളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.
സൗജന്യ രജിസ്ട്രേഷൻ, കൺസൾട്ടേഷനിൽ 50% ഇളവ്, ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള പരിശോധനകൾക്ക് 30% ഇളവ്, റോബോട്ടിക് സർജറികൾ ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾക്ക് 15% ഇളവും ലഭിക്കും. കൂടാതെ മെഡിസെപ്, ഇ.എം.ഐ, ഇൻഷുറൻസ് സേവനങ്ങളും ലഭ്യമാണ്.
കാർഡിയോളജി, കാർഡിയാക് സർജറി, ഗ്യാസ്ട്രോ എൻട്രോളജി, ഗ്യാസ്ട്രോ സർജറി, ഓർത്തോപീഡിക്സ്, ഗൈനക്കോളജി, യൂറോളജി, ന്യൂറോളജി, ന്യൂറോ സർജറി, തൈറോയ്ഡ് സർജറി, പ്ലാസ്റ്റിക് സർജറി, ഇ.എൻ.ടി. സർജറി, എൻഡോക്രൈൻ സർജറി, ഓങ്കോ സർജറികൾ എന്നീ വിഭാഗങ്ങളിലെ ശസ്ത്രക്രിയകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
പൊതുജനങ്ങൾക്ക് ആശ്വാസകരമായ ഈ സർജിക്കൽ ക്യാമ്പയിൻ വഴി വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും അത്യാധുനിക ശസ്ത്രക്രിയ സാങ്കേതികവിദ്യകളും കുറഞ്ഞ ചെലവിൽ പ്രയോജനപ്പെടുത്താവുന്നതാണ്. ആനുകൂല്യങ്ങൾക്ക് നിബന്ധനകൾ ബാധകമായിരിക്കും.
കൂടുതൽ വിവരങ്ങൾക്കായി 9995043800/ 8137974649 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.