Sections

ഗവ. സൈബർപാർക്കിൽ പ്രവർത്തനം തുടങ്ങി നോർത്ത് മെട്രിക്‌സ്

Thursday, Sep 24, 2026
Reported By Admin
North Matrix Opens New Office at Cyberpark, Kozhikode

കോഴിക്കോട്: പ്രമുഖ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അധിഷ്ഠിത ഡിജിറ്റൽ-സാങ്കേതികവിദ്യാ സൊല്യൂഷൻസ് കമ്പനിയായ നോർത്ത് മെട്രിക്സ് ഗവ. സൈബർപാർക്കിൽ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

ഓഫീസിൻറെ ഉദ്ഘാടനം മുൻ എം.എൽ.എ പി.ടി.എ റഹീം നിർവഹിച്ചു. ചടങ്ങിൽ നോർത്ത് മെട്രിക്സ് സ്ഥാപകനും സി.ഇ.ഒയുമായ അലി റാസി അബ്ദുള്ള ഉൾപ്പെടെയുള്ള പ്രമുഖർ സന്നിഹിതരായിരുന്നു.

കമ്പനിയുടെ വളർച്ചയിലും വികസന പ്രവർത്തനങ്ങളിലും പുതിയൊരു ഘട്ടത്തിനാണ് തുടക്കമായിരിക്കുന്നതെന്ന് അലി റാസി അബ്ദുള്ള പറഞ്ഞു.

എ.ഐ, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ഓട്ടോമേഷൻ, അത്യാധുനിക സോഫ്റ്റ്വെയർ-സാങ്കേതിക സൊല്യൂഷനുകൾ എന്നിവയിലാണ് നോർത്ത് മെട്രിക്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയിലും അന്താരാഷ്ട്ര വിപണികളിലും കമ്പനി നടത്തുന്ന വിപുലമായ പ്രവർത്തനങ്ങളും ഉപഭോക്തൃ സേവനങ്ങളും ഇനി സൈബർ പാർക്കിലെ പുതിയ ഓഫീസ് വഴിയാകും പ്രവർത്തിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.