Sections

ഹോണ്ടയുടെ പുതിയ ക്യൂസി3, സിബി500 വില പ്രഖ്യാപിച്ചു; സിബി350 ശ്രേണിക്ക് പുതുക്കിയ പതിപ്പ്

Thursday, Sep 24, 2026
Reported By Admin
Honda QC3, CB500 and CB350 Series Prices Announced

ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) പുതിയ ക്യൂസി3 ഇലക്ട്രിക് സ്കൂട്ടർ, സിബി500 മോട്ടോർസൈക്കിൾ, പുതുക്കിയ സിബി350, സിബി350ആർഎസ്, സിബി350സി മോഡലുകളുടെ വില പ്രഖ്യാപിച്ചു. ക്യൂസി എക്സ്-ഷോറൂം വില 1.35 ലക്ഷം രൂപയാണ്. 145 കിലോമീറ്റർ സർട്ടിഫൈഡ് ഐഡിസി റേഞ്ചും 32 ലിറ്റർ സ്റ്റോറേജുമുള്ള ക്യൂസി3 ആദ്യ ഘട്ടത്തിൽ ഡൽഹി, ആഗ്ര, കട്ടക്ക്, സൂറത്ത്, കൊല്ലം നഗരങ്ങളിലെ തിരഞ്ഞെടുത്ത ഹോണ്ട റെഡ് വിംഗ് ഡീലർഷിപ്പുകളിൽ ലഭിക്കും.

സിബി500-ന്റെ വില 2.75 ലക്ഷം രൂപ മുതൽ ആണ്. 501 സിസി എയർ-കൂൾഡ് എൻജിനുള്ള ബൈക്ക് രാജ്യവ്യാപകമായി ഹോണ്ട ബിഗ് വിംഗ് ഡീലർഷിപ്പുകൾ വഴി ലഭിക്കും. പുതുക്കിയ സിബി350 ശ്രേണിയുടെ വില 1.95 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. സിബി350, സിബി350ആർഎസ്, സിബി350സി മോഡലുകളിൽ പുതിയ നിറങ്ങളാണ് പ്രധാന മാറ്റം; മെക്കാനിക്കൽ മാറ്റങ്ങളില്ല. അഞ്ച് ഉൽപ്പന്നങ്ങളും 5,000 രൂപ നൽകി ബുക്ക് ചെയ്യാം.

ക്യൂസി3-ൽ 3.0 കിലോവാട്ട് അവർ ബാറ്ററി, 5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, ഹോണ്ട റോഡ്സിങ്ക്, ടേൺ-ബൈ-ടേൺ നാവിഗേഷൻ, സ്മാർട്ട് കീ എന്നിവയുണ്ട്. 80 ശതമാനം വരെ ചാർജ് ചെയ്യാൻ 2 മണിക്കൂർ 40 മിനിറ്റും പൂർണ ചാർജിന് ഏകദേശം നാല് മണിക്കൂറും ആവശ്യമാണ്. സിബി500-ൽ ഹോണ്ട സെലെക്ടൽ ടോർക്ക് കണ്ട്രോൾ , അസിസ്റ്റ് & സ്ലിപ്പർ ക്ലച്ച്, ഹോണ്ട റോഡ് സിങ്ക് , മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, ഡ്യുവൽ ചാനൽ എബിഎസ് എന്നിവയും ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.