Sections

വിദ്യാർത്ഥികൾക്കായുള്ള ഷോർട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബർ 30 വരെ നീട്ടി

Friday, Sep 25, 2026
Reported By Admin
Kerala Extends Student Short Film Competition Deadline

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സാംസ്കാരിക വകുപ്പിൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മത്സരത്തിൻറെ അപേക്ഷാ തീയതി സെപ്റ്റംബർ 30 വരെ നീട്ടി. 'കേരളം-കലയും തനത് സംസ്കാരവും ടൂറിസവും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം.

ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും കോളേജ് വിദ്യാർത്ഥികൾക്കുമായി പ്രത്യേക വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഒന്ന് മുതൽ പത്ത് മിനിറ്റ് വരെ ദൈർഘ്യമുളള ഷോർട്ട് ഫിലിമുകളാണ് മത്സരത്തിന് പരിഗണിക്കുന്നത്.

പങ്കെടുക്കാൻ താത്പര്യമുള്ളവർ 2026 സെപ്റ്റംബർ 30 നകം shortfilm.compp.culture@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഷോർട്ട് ഫിലിം സമർപ്പിക്കണം.

മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ www.culturedirectorate.kerala.gov.in, www.keralafilm.com എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

കൂടുതൽ വിശദാംശങ്ങൾക്ക് 0471 2478193, 9447728351 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.