Sections

ബദാം പാൽ ദിവസവും കഴിക്കുന്നതിന്റെ മികച്ച ആരോഗ്യ ഗുണങ്ങൾ

Thursday, Sep 18, 2025
Reported By Soumya S
Top Health Benefits of Almond Milk Daily

പൊതുവേ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ബദാം. ശരീരഭാരം കുറയ്ക്കൽ, നല്ല അസ്ഥികളുടെ ആരോഗ്യം, മാനസികാവസ്ഥ മെച്ചപ്പെടുത്തുക തുടങ്ങി നിരവധി ഗുണങ്ങൾ ഇതിനുണ്ട്. അതുപോലെ
എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം അടങ്ങിയ ഒന്നാണ് ബദാം മിൽക്ക്. ഇതിന്റെ ഗുണങ്ങൾ അറിഞ്ഞിരിക്കാം.

  • ബദാം പാലിൽ ശരീരത്തിന് ആവശ്യമായ നല്ല പ്രോട്ടീൻ ലഭിക്കും.കുട്ടികളുടെയും മുതിർന്നവരുടെയും വളർച്ചയ്ക്കു സഹായകരമാണ്.
  • ബദാം ബ്രെയിനിന് ഉത്തമമായ ഒരു ഭക്ഷണമാണ്.
  • ഓർമ്മശക്തിയും ശ്രദ്ധയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
  • കൊളസ്ട്രോൾ നിയന്ത്രിക്കാനും, ഹൃദയം ആരോഗ്യകരമാക്കാനും സഹായിക്കുന്ന ഗുണങ്ങൾ അടങ്ങിയിരിക്കുന്നു.
  • കാൽസ്യം, മഗ്നീഷ്യം പോലുള്ള ധാതുക്കൾ ഉള്ളതിനാൽ എല്ലുകൾക്ക് കരുത്ത് നൽകുന്നു.
  • ദിനംപ്രതി കുടിച്ചാൽ ശരീരത്തിന് ഉണർവും ഉന്മേഷവും നൽകുന്നു.
  • ബദാം പാലിലെ വിറ്റാമിൻ E ചർമ്മത്തെ മൃദുവുംമായ നിലയിൽ നിലനിർത്തുന്നു.
  • പഞ്ചസാര ചേർക്കാതെ തയ്യാറാക്കിയാൽ പ്രമേഹരോഗികൾക്കും കുടിക്കാവുന്നതാണ്.
  • നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ബദാം മിൽക്ക് കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കും.
  • മലബന്ധം തടയാനും ഇത് വളരെ നല്ലതാണ്. രോധപ്രതിരോധ ശേഷി വർധിപ്പിക്കാനും ഡയറ്റിൽ പതിവായി ബദാം മിൽക്ക് ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
  • ബദാം കുറച്ചെടുത്ത് രാത്രി കുതിർക്കാൻ വെയ്ക്കുക. പിറ്റേന്ന് തൊലി കളഞ്ഞശേഷം ഇത് വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കണം. മധുരത്തിനായി ഈന്തപ്പഴം ചേർക്കുന്നത് നല്ലതാണ്.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.