മുന്തിരിപ്പഴത്തിന്റെ കുടുംബവുമായി വളരെ സാമ്യമുള്ള പഴമാണ് കമ്പിളി നാരങ്ങ. സിട്രസ് മാക്സിമ അല്ലെങ്കിൽ സിട്രസ് ഗ്രാൻഡിസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ പഴം സൗത്ത് ഈസ്റ്റ് ഏഷ്യക്കാരനാണ്. നാരങ്ങയുടെ വർഗത്തിൽപ്പെട്ട ഏറ്റവും വലുപ്പമുള്ള പഴമാണിതെന്നും പറയാം. മധുരപലഹാരങ്ങൾ ഉണ്ടാക്കാനും ജെല്ലി ഉണ്ടാക്കാനും കമ്പിളി നാരങ്ങ ഉപയോഗിക്കാം. 10 കി.ഗ്രാം വരെ ഭാരമുള്ളതാണ് ഈ പഴം.
- എന്നും ഒരു 25 ഗ്രാം വീതം ബബ്ലൂസ് നാരങ്ങ കഴിക്കുന്നതിലൂടെ ശരീരത്തിലേയ്ക്ക് ആവശ്യമായ ഫൈബർ കണ്ടന്റ് എത്തുന്നതിന് ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ആവശ്യത്തിന് ഫൈബർ ശരീരത്തിൽ എത്തിയാൽ ഇത് ദഹനം നല്ലരീതിയിൽ നടക്കുന്നതിനും അതുപോലെതന്നെ വയറ്റിൽ ഉണ്ടാകുന്ന ദഹനക്കേട്മൂലമുള്ള പ്രശ്നങ്ങൾ വരാതിരിക്കുന്നതിനും ഇത് സഹായിക്കും.
- ഇതിൽ ധാരാളം പ്രോട്ടീനും അതുപോലെ ഫൈബറും അടങ്ങിയിരിക്കുന്നതിനാൽ തന്നെ ഇത് കഴിച്ചുകഴിഞ്ഞാൽ വയർ നിറഞ്ഞ ഫീൽ ലഭിക്കുകയും അതുപോലെ അമിതമായി കഴിക്കുവാൻ തോന്നാതിരിക്കുന്നത് തടി കുറയ്ക്കുന്നതിനും അതുപോലെ അമിതമായി തടി കൂടാതിരിക്കുന്നതിനും സഹായിക്കും. അതുകൊണ്ട് ഡയറ്റിൽ കമ്പിളി നാരങ്ങയും ഉൾപ്പെടുത്തുന്നത് നല്ലതാണ്.
- ഫ്രീ റാഡിക്കൽസ് കോശങ്ങളെ നശിപ്പിക്കുന്നതിന് കാരണമാകാറുണ്ട്. കാരണം നമ്മളുടെ അന്തരീക്ഷത്തിൽ ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിനെയെല്ലാം ചെറുത്ത് നമ്മളുടെ ശരീരകോശങ്ങളെ സംരക്ഷിക്കുന്നതിൽ ഏറ്റവും സഹായിക്കുന്നത് ആന്റിഓക്സിഡന്റുകളാണ്. കമ്പിളി നാരങ്ങയിൽ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാൽ ഇത് കാൻസറിനെ വരെ പ്രതിരോധിക്കുന്നു എന്നാണ് പറയപ്പെടുന്നത്.
- മാത്രവുമല്ല, ഇതിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് നല്ലൊരു ആന്റി ഓക്സിഡന്റാണ്. അതുപോലെതന്നെ നരിഗെനിൻ എന്ന ആന്റി ഓക്സിഡന്റും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ശരീരത്തിന് വളരെയധികം ഗുണകരമാണ്.
- ശരീരത്തിലെ കോളസ്ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാൻ ഇത് സഹായിക്കുന്നുണ്ട്. കൂടാതെ, ശരീരത്തിൽ നിന്നും ചീത്ത കോളസ്ട്രോൾ നീക്കം ചെയ്യുന്നതിനും അതുപോലെ ട്രൈഗ്ലിസറൈഡ് കുറയ്ക്കുന്നതിനും പോമേലോ സഹായകമാണ്.
- ഇതിൽ ധാരാളം പ്രോട്ടീൻ, വൈറ്റമിൻ സി, അതുപോലെ പോട്ടാസ്യം, കോപ്പർ റിബോഫ്ലാബിൻ, കാലറീസ്, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് എന്നിവയെല്ലാം നല്ലരീതിയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് പലരീതിയിൽ കഴിക്കാവുന്നതാണ്. വെറുതെ കഴിക്കുന്നത് നല്ലതാണ്. അതുപോലെ ചിലർ ഇത് ഉപയോഗിച്ച് സിറപ്പുകൾ ഉണ്ടാക്കാറും ഉണ്ട്. ഇതുപയോഗിച്ച് ജ്യൂസ് ഉണ്ടാക്കുന്നതും സർവ്വസാധാരണമാണ്.
- അതുപോലെ ഇത് ഉപയോഗിച്ച് ജാം ഉണ്ടാക്കി കഴിക്കുന്നതെല്ലാം പലരും ചെയ്യുന്നകാര്യമാണ്. ചിലർ ഇത് അച്ചാർ ഇടുവാനും ഉപയോഗിക്കാറുണ്ട്. കാരണം ഇത്, നാരങ്ങപോലെതന്നെ ഇരിക്കുന്നതിനാൽ.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

മോരിന്റെ ആരോഗ്യ ഗുണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.